ലണ്ടന്‍: ലയണല്‍ മെസ്സി തന്നെ ഇത്തവണത്തെ ബാലന്‍ ദി ഓര്‍ ഉയര്‍ത്തും. വരുന്ന തിങ്കളാഴ്ച ആണ് ബാലന്‍ ദി ഓര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ലയണല്‍ മെസ്സിയും മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിംഗ് ഹാളണ്ടും തമ്മില്‍ ആണ് ഇത്തവണ ബാലന്‍ ദി ഓറിനായുള്ള പോരാട്ടം നടക്കുന്നത്. എന്നാല്‍ ഹാളണ്ടിനെ പിന്നിലാക്കി മെസ്സി പുരസ്‌കാരം സ്വന്തമാക്കും എന്ന് ഫബ്രിസിയോ റൊമാനോ അടക്കുള്ള മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മെസ്സി ബാലന്‍ ഡി ഓര്‍ ഉയര്‍ത്തും എന്നാണ് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് എന്ന് ഫബ്രിസിയോ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. അര്‍ജന്റീനയ്ക്ക് ഒപ്പം ലോകകിരീടം നേടിയത് തന്നെയാണ് മെസ്സിയിലേക്ക് ബാലന്‍ ദി ഓര്‍ എത്താനുള്ള കാരണം. മെസ്സി ആയിരുന്നു ലോകകപ്പില്‍ അര്‍ജന്റീനയെ മുന്നില്‍ നിന്ന് നയിച്ചത്. മെസ്സി ലോകകപ്പില്‍ ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.
മെസ്സിയുടെ എട്ടാമത്തെ ബാലന്‍ ദി ഓര്‍ ആകും ഇത്.മുമ്പ് 2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളില്‍ മെസ്സി ഈ പുരസ്‌കാരം നേടിയിട്ടുണ്ട്. എര്‍ലിംഗ് ഹാളണ്ട് കഴിഞ്ഞ സീസണ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒപ്പം ട്രെബിള്‍ കിരീടം നേടിയിരുന്നു. കൂടാതെ ഇംഗ്ലണ്ടിലെ ഗോള്‍ സ്‌കോറിംഗ് റെക്കോര്‍ഡുകള്‍ എല്ലാം താരം മറികടന്നിരുന്നു.