ബാബർ അസമിന്റെ വാട്സാപ് ചാറ്റുകൾ ചോർന്നു; അദ്ദേഹത്തെ വെറുതെ വിടണമെന്ന് മുൻ ക്യാപ്റ്റൻ വഖാർ യൂനിസ്

ഏകദിന ലോകകപ്പിൽ ദയനീയാവസ്ഥയിലാണ് ഇപ്പോൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം . കളിച്ച ആറു മത്സരങ്ങളിൽ നാലും തോറ്റു, സെമി കാണാതെ പുറത്താക്കാനും സാധ്യതയുണ്ട്.

author-image
Hiba
New Update
ബാബർ അസമിന്റെ വാട്സാപ് ചാറ്റുകൾ ചോർന്നു; അദ്ദേഹത്തെ വെറുതെ വിടണമെന്ന് മുൻ ക്യാപ്റ്റൻ വഖാർ യൂനിസ്

ലഹോര്‍: ഏകദിന ലോകകപ്പിൽ ദയനീയാവസ്ഥയിലാണ് ഇപ്പോൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം . കളിച്ച ആറു മത്സരങ്ങളിൽ നാലും തോറ്റു, സെമി കാണാതെ പുറത്താക്കാനും സാധ്യതയുണ്ട്. അതിനിടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമും പിസിബി ചെയർമാൻ സാക്ക അഷറഫും തമ്മിലുള്ള ബന്ധം വഷളായതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പ്രതിഫലമൊന്നും ലഭിക്കാതെയാണ് പാക്കിസ്ഥാൻ താരങ്ങൾ കഴിഞ്ഞ അഞ്ചു മാസമായി കളിക്കുന്നതെന്ന് പാക്കിസ്ഥാന്‍ മുൻ ക്യാപ്റ്റൻ കൂടിയായ റാഷിദ് ലത്തീഫാണു വെളിപ്പെടുത്തിയത്.പാക്കിസ്ഥാൻ ക്യാപ്റ്റന്റെ സന്ദേശങ്ങൾക്കൊന്നും പിസിബി പ്രതിനിധികൾ മറുപടി നൽകുന്നില്ലെന്നും റാഷിദ് ലത്തീഫ് വെളിപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെ ബാബർ അസമിന്റെ വാട്സാപ് ചാറ്റുകൾ ചോർന്നു. ഏതാനും പാക്കിസ്ഥാൻ ചാനലുകളിലാണ് ബാബറിന്റെ വാട്സാപ് ചാറ്റുകളുടെ ചിത്രങ്ങൾ പ്രചരിച്ചത്. അടുത്തെങ്ങാനും സാക്ക അഷറഫിനെ ബാബർ വിളിച്ചിരുന്നോയെന്നു സൽ‌മാൻ എന്നു പേരുള്ളൊരാള്‍ ചോദിക്കുന്നതാണു വിഡിയോയിലുള്ളത്.

എന്നാൽ പിസിബി ചെയർമാനെ താൻ വിളിച്ചിട്ടില്ലെന്ന് ബാബർ മറുപടി നൽകി. വാട്സാപ് ചാറ്റ് വൈറലായതോടെ ബാബറിനെ പിന്തുനായയുമായി പാക്കിസ്ഥാൻ മുൻ താരം വഖാർ യൂനിസ് രംഗത്തെത്തി. പാക്കിസ്ഥാന്‍ ക്യാപ്റ്റന്റെ സ്വകാര്യ ചാറ്റുകൾ ചോര്‍ന്നതിൽ വഖാർ യൂനിസ് കടുത്ത അമർഷം രേഖപ്പെടുത്തി. ബാബറിനെ വെറുതെ വിടണമെന്നും പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ സ്വത്താണ് ബാബറെന്നും വഖാർ യൂനിസ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.

 
 
social media babar azam TV