മോണ്ടിവിഡിയോ: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ പരാഗ്വേയ്ക്കെതിരെ അര്‍ജന്‍റീനക്ക് ജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്‍റീന പരാഗ്വേയെ വീഴ്ത്തിയത്.
നിക്കൊളാസ് ഒട്ടമെന്‍ഡിയാണ് അര്‍ജന്‍റീനയ്ക്ക് വേണ്ടി മൂന്നാം മിനിറ്റില്‍ ഗോൾ നേടിയത്. ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നിന്നുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്‍റീനയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.
ഫസ്റ്റ് ഹാഫിള് നായകന്‍ ലിയോണല്‍ മെസി ഇറങ്ങിയിരുന്നില്ല. സെക്കന്റ് ഹാഫിൽ മെസി അര്‍ജന്‍റീന കുപ്പായത്തില്‍ ഗ്രൗണ്ടിലിറങ്ങി. മെസിയുടെ രണ്ട് ഷോട്ടുകള്‍ ലക്ഷ്യം തെറ്റി പോസ്റ്റിൽ തട്ടി മടങ്ങി. മെസിയുടെ അസാന്നിധ്യത്തിൽ ആദ്യ പകുതിയില്‍ ജൂലിയന്‍ അല്‍വാരെസും ലൗതാരോ മാര്‍ട്ടിനെസുമാണ് അര്‍ജന്‍റീനൻ നിര നയിച്ചത്.
മൂന്നാം മിനിറ്റില്‍ റോഡ്രിഗോ ഡീ പോള്‍ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഒട്ടമെന്‍ഡിയുടെ വിജയഗോള്‍. ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ ലീഡുയര്‍ത്താര്‍ അര്‍ജന്‍റീനക്ക് വീണ്ടും അവസരം ലഭിച്ചു. ഡിപോളിന്‍റെ ഷോട്ട് പക്ഷെ പോസ്റ്റില്‍ തട്ടി മടങ്ങി.
53-ാം മിനിറ്റില്‍ അല്‍വരെസിന്‍റെ പകരക്കാരനായാണ് മെസി ഗ്രൗണ്ടിലിറങ്ങിയത്. മെസ്സിയുടെ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയിരുന്നില്ലെങ്കിൽ മൂന്ന് ഗോളുകൾ അർജന്റീനയ്ക്ക് സ്വന്തമായേനെ. ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ മൂന്ന് കളികളില്‍ മൂന്ന് ജയവുമായി ഒമ്പത് പോയന്‍റുള്ള അര്‍ജന്‍റീന ഒന്നാം സ്ഥാനത്താണ്.