കൊൽക്കത്ത: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ എതിരാളികളെ ശനിയാഴ്ച അറിയാം. ജീവന്മരണപോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പാകിസ്ഥാൻ നേരിടും. ഉച്ചയ്ക്ക് 2 മണിക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം.
ഈഡൻ ഗാർഡൻസിൽ ക്രിക്കറ്റ് ചരിത്രത്തിൽ ഇത് വരെ നടന്നിട്ടില്ലാത്ത അത്ഭുതം സംഭവിച്ചാൽ ബാബറും കൂട്ടരും സെമിയിലെത്തു. മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ട് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ 287 റൺസിന് തോൽപ്പിക്കണം.
ഇനി ചേസിംഗ് എങ്കിൽ 283 പന്ത് ബാക്കിനിൽക്ക വിജയലക്ഷ്യം മറികടക്കണം. അതായത് പാകിസ്ഥാൻ 300 റൺസ് ഉയർത്തിയാൽ ഇംഗ്ലണ്ട് വെറും 13 റൺസിന് പുറത്താവണം. ഇനി 400 റൺസെങ്കിൽ 112 റൺസേ ആകെ വഴങ്ങാവൂ. ഏകദിന ചരിത്രത്തിൽ പാകിസ്ഥാൻറെ ഉയർന്ന സ്കോർ 399 ആണ് എന്നതിനാൽ എല്ലാം വെറും സ്വപ്‌നമായി തീരാനാണ് കുടുതലും സാധ്യത.
ടൂർണമെൻറിൽ നിറംമങ്ങിയെങ്കിലും മൂന്നാം ജയത്തോടെ 2025ലെ ചാമ്പ്യൻസ് ട്രോഫി യോഗ്യത ഉറപ്പാക്കുകയാണ് ഇംഗ്ലണ്ടിൻറെ ലക്ഷ്യം. ലോകകപ്പിലെ നേർക്കുനേർ പോരിൽ ഇംഗ്ലണ്ടിനാണ് നേരിയ മുൻതൂക്കം. 10 മത്സരങ്ങളിൽ ഇംഗ്ലണ്ട് ജയിച്ചു. അവസാന ലോകകപ്പിലെ ഉൾപ്പടെ നാല് എണ്ണത്തിൽ പാകിസ്ഥാൻ ജയിച്ചപ്പോൾ ഒരു മത്സരം ഉപേക്ഷിച്ചു.