അദ്ഭുതമായി ബോധന; യൂറോപ്യന്‍ റാപ്പിഡ് ആന്റ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വംശജയുടെ മിന്നും പ്രകടനം

യൂറോപ്യന്‍ റാപ്പിഡ് ആന്റ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തിലൂടെ ലോക ശ്രദ്ധനേടി എട്ടുവയസ്സുകാരി ബോധന ശിവാനന്ദന്‍. ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബില്‍ നടന്ന ചെസ് മത്സരത്തില്‍ ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാര്‍ഥിനി ബോധന വനിതാ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുകയും മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെടുക്കയും ചെയ്തു.

author-image
Web Desk
New Update
അദ്ഭുതമായി ബോധന; യൂറോപ്യന്‍ റാപ്പിഡ് ആന്റ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വംശജയുടെ മിന്നും പ്രകടനം

ക്രൊയേഷ്യ: യൂറോപ്യന്‍ റാപ്പിഡ് ആന്റ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തിലൂടെ ലോക ശ്രദ്ധനേടി എട്ടുവയസ്സുകാരി ബോധന ശിവാനന്ദന്‍. ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബില്‍ നടന്ന ചെസ് മത്സരത്തില്‍ ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാര്‍ഥിനി ബോധന വനിതാ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുകയും മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെടുക്കയും ചെയ്തു.

48 ഗ്രാന്‍ഡ്മാസ്റ്റര്‍മാരും 50 ഇന്റര്‍നാഷണല്‍മാസ്റ്റേഴ്സുമടക്കം 555 താരങ്ങള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിലാണ് ബോധനയുടെ മികച്ച പ്രകടനം. വടക്ക്-പടിഞ്ഞാറന്‍ ലണ്ടനിലെ ഹാരോ സ്വദേശിയാണ് ബോധന.

13 റൗണ്ട് ബ്ലിറ്റ്സ് മത്സരത്തില്‍ 8.5/13 പോയന്റുകള്‍ നേടിയാണ് എട്ടുവയസുകാരി ബോധന എതിരാളികളുടെയടക്കം കയ്യടി നേടിയത്. ചാമ്പ്യന്‍ഷിപ്പില്‍ 73-ാം സ്ഥാനത്തെത്താന്‍ ബോധനയ്ക്കായി. അന്താരാഷ്ട്ര മത്സരങ്ങളില്‍ തന്നേക്കാള്‍ 30 വര്‍ഷത്തിലധികം സീനിയറായ താരത്തെ ചാമ്പ്യന്‍ഷിപ്പില്‍ തോല്‍പ്പിക്കുകയും ചെയ്തു. ഇന്റര്‍നാഷണല്‍ മാസ്റ്ററും ഇംഗ്ലണ്ടിന്റെ വനിതാ പരിശീലകയുമായ 39-കാരി ലോറിന്‍ ഡക്കോസ്റ്റയെയാണ് ബോധന അട്ടിമറിച്ചത്.

രണ്ട് തവണ റൊമാനിയന്‍ ചാമ്പ്യനായ 54-കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വ്ളാഡിസ്ലാവ് നെവെഡ്നിച്ചിയുമായി നടന്ന അവസാന റൗണ്ട് മത്സരത്തില്‍ സമനില നേടാനും ബോധനയ്ക്കായി. ടൂര്‍ണമെന്റിലുടനീളം 2316 പോയന്റാണ് എട്ടുവയസുകാരി സ്വന്തമാക്കിയത്. ബോധന ഒരു അദ്ഭുതമാണെന്നാണ് മറ്റ് ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ പ്രതികരിച്ചത്.

Latest News chess newsupdate European chess tournament Bodhana Sivanandan