മുംബൈ : 2036 ലെ ഒളിംപിക്സിന് ആതിഥേയരാകാൻ ഇന്ത്യ താൽപര്യം അറിയിച്ചിരിക്കേ, വേദി സംബന്ധിച്ച് തീരുമാനമെടുക്കാൻ ചുരുങ്ങിയത് മൂന്ന് വർഷം എടുക്കുമെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അറിയിച്ചു.
ശനിയാഴ്ച ഐഒസി സമ്മേളനം ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒളിംപിക്സിന് വേദിയൊരുക്കാനുള്ള ഇന്ത്യയുടെ ആഗ്രഹം വ്യക്തമാക്കിയത് പോളണ്ട്, മെക്സിക്കോ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങൾ ഇതിനകം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലേലത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് അവർ.
ക്രിക്കറ്റ് അടക്കം 5 കായികയിനങ്ങൾ 2028 ലൊസാഞ്ചലസ് ഒളിംപിക്സിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് ഐഒസി പൊതുയോഗത്തിൽ തിങ്കളാഴ്ച വോട്ടെടുപ്പു നടന്നേക്കും.