2030 ഫിഫ ലോകകപ്പിന് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കും, പക്ഷെ ആദ്യ മൂന്ന് മത്സരങ്ങൾ ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിൽ നടക്കും.
ടൂർണമെന്റിന്റെ നൂറാം വാർഷികതോടനുബന്ധിച്ചാണ് ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നിവർക്ക് ഓപ്പണിംഗ് മത്സരങ്ങൾ നൽകാനുള്ള തീരുമാനമെന്ന് ലോക ഫുട്ബോൾ ബോഡി അറിയിച്ചു.
മൂന്ന് ഭൂഖണ്ഡങ്ങളിലായി നടക്കുന്ന ആദ്യ ലോകകപ്പാണിത്, കൂടാതെ ആറ് രാജ്യങ്ങളും ടൂർണമെന്റിന് സ്വമേധയാ യോഗ്യത നേടും. 1930 ലെ ടൂർണമെന്റിനായി നിർമ്മിച്ചതും ഫൈനൽ ആതിഥേയത്വം വഹിച്ചതുമായ ഉറുഗ്വേയുടെ എസ്റ്റാഡിയോ സെന്റിനാരിയോയിലാണ് ഉദ്ഘാടന മത്സരം നടക്കുക.
എന്നാൽ ഉദ്ഘാടന ചടങ്ങ് മൊറോക്കോയിലോ പോർച്ചുഗലിലോ സ്‌പെയിനിലോ ആയിരിക്കും.