2026 ഫിഫ ലോകകപ്പ് ഫൈനലിന് വേദിയാകാൻ ന്യൂ ജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം ; ഉദ്ഘാടന മത്സരം മെക്‌സിക്കോയിൽ

യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ 48 ടീമുകൾ മത്സരിക്കും.39 ദിവസങ്ങളിലായി 104 മത്സരങ്ങളാണ് 16 സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുക.

author-image
Greeshma Rakesh
New Update
 2026 ഫിഫ ലോകകപ്പ് ഫൈനലിന് വേദിയാകാൻ ന്യൂ ജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം ; ഉദ്ഘാടന മത്സരം മെക്‌സിക്കോയിൽ

ന്യൂയോർക്ക്:  2026 ഫുഡ്ബോൾ ലോകകപ്പ് ഫൈനലിന് വോദിയാകാൻ ന്യൂയോർക്കിലെ ന്യൂ ജഴ്സിയിലുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയം.ജൂലൈ 19നാണ് ഫൈനൽ.ജൂൺ 11ന്  മോക്സിക്കോയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിത്തിലാണ് ഉദ്ഘാടന മത്സരം. 

യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ 48 ടീമുകൾ മത്സരിക്കും.39 ദിവസങ്ങളിലായി 104 മത്സരങ്ങളാണ് 16 സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുക.ഇത് മൂന്നാം തവണയാണ് മോക്സികോ ലോകകപ്പിന് വേദിയാകുന്നത്. 1970, 1986 ലോകകപ്പുകൾ മെക്സിക്കോയിലായിരുന്നു. 1994ൽ യു.എസും വേദിയായി.

കാനഡ ആദ്യമായാണ് ലോകപ്പിന് വേദിയാകുന്നത്. ജൂൺ 12ന് ടൊറന്‍റോയിലാണ് കാനഡയിലെ ആദ്യ മത്സരം. 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്‍റൈന്‍ ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണ ‘ദൈവത്തിന്‍റെ കൈ’ എന്ന് വെളിപ്പെടുത്തിയ വിവാദമായ ഗോൾ നേടിയത് അസ്റ്റെക്ക സ്റ്റേഡിത്തിലായിരുന്നു. അന്ന് ജൂണ്‍ 22ന് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഈ ഗോൾ. താരത്തിന്‍റെ നൂറ്റാണ്ടിന്‍റെ ഗോൾ പിറന്നതും ഇതേ മത്സരത്തിലായിരുന്നു.

അറ്റ്ലാന്‍റയിലും ഡല്ലാസിലും സെമി ഫൈനല്‍ മല്‍സരങ്ങള്‍ നടക്കുമ്പോൾ മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരം മിയാമിയിൽ നടക്കും.ലോസ് ഏഞ്ചൽസ്, കൻസാസ് സിറ്റി, മിയാമി, ബോസ്റ്റൺ എന്നിവിടങ്ങളിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും.1994ലെ അമേരിക്കൻ ലോകകപ്പിന്‍റെ ഫൈനൽ മത്സരം റോസ് ബൗളിലായിരുന്നു. റോസ് ബൗള്‍ നവീകരിച്ചാണ് 2010ല്‍ െമറ്റ് ലൈഫ് സ്റ്റേഡിയം പണിതുയര്‍ത്തിയത്. 82,500 പേരെ ഉള്‍ക്കൊള്ളാനാവുന്നതാണ് സ്റ്റേഡിയം.

ഞായറാഴ്ച നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്‍റ് ജിനായി ഇൻഫാന്‍റിനോ, ഹോളിവുഡ് നടൻ കെവിൻ ഹാർട്ട്, റാപ്പർ ഡ്രാക് എന്നിവർ ചേർന്നാണ് ലോകകപ്പ് വേദികൾ പ്രഖ്യാപിച്ചത്. 2025 അവസാനത്തോടെ ഗ്രൂപ്പ് മത്സരങ്ങളുടെ നറുക്കെടുപ്പ് നടക്കും. ഖത്തർ ലോകകപ്പിനേക്കാൾ 10 ദിവസം അധികം നീണ്ടുനിൽക്കുന്നതാണ് 2026ലെ ലോകകപ്പ്.

football New Jersey fifa world cup 2026 mexico city