ഏഷ്യന്‍ ഗെയിംസ് ; ഇന്ത്യക്ക് ആശ്വാസമായി ഛേത്രിയുടെ ഗോൾ ,പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് വമ്പൻ വിജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ അട്ടിമറിച്ചത്. പെനാല്‍റ്റിയിൽ സൂപ്പര്‍ താരം സുനില്‍ ഛേത്രി നേടിയ ഗോളിലാണ് ഇന്ത്യ വിജയ ലക്ഷ്യം കണ്ടത്.

author-image
Hiba
New Update
ഏഷ്യന്‍ ഗെയിംസ് ; ഇന്ത്യക്ക് ആശ്വാസമായി ഛേത്രിയുടെ ഗോൾ ,പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് വമ്പൻ വിജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ അട്ടിമറിച്ചത്. പെനാല്‍റ്റിയിൽ സൂപ്പര്‍ താരം സുനില്‍ ഛേത്രി നേടിയ ഗോളിലാണ് ഇന്ത്യ വിജയ ലക്ഷ്യം കണ്ടത്.

ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പോരാട്ടമാണ് കാഴ്ചവെച്ചത്. ആക്രമിച്ചുകളിക്കുന്നതില്‍ ഇന്ത്യ മുന്നിട്ടുനിന്നെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിലാണ് ഗോള്‍ പിറന്നത്.

മത്സരത്തിന്റെ 83-ാം മിനിറ്റില്‍ ബംഗ്ലാദേശ് ടീം നായകന്‍ റഹ്‌മത് ഇന്ത്യന്‍ താരം ബ്രൈസ് മിറാന്‍ഡയെ വീഴ്ത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഛേത്രിയ്ക്ക് പിഴച്ചില്ല. അനായാസം പന്ത് പോസ്റ്റിന്റെ ഇടത്തേമൂലയിലേക്ക് അടിച്ചുകയറ്റി ഛേത്രി ഇന്ത്യയ്ക്ക് അതിനിര്‍ണായകമായ ലീഡ് സമ്മാനിച്ചു. ആ ലീഡ് മത്സരം അവസാനിക്കുന്നതുവരെ നിലനിര്‍ത്താനും ഇന്ത്യയ്ക്ക് സാധിച്ചു.

ആദ്യ മത്സരത്തില്‍ ചൈനയ്‌ക്കെതിരേ ഇന്ത്യ 5-1 ന് പരാജയപ്പെട്ടിരുന്നുവെങ്കിലും . ഈ വിജയത്തിലൂടെ തോല്‍വിയുടെ ആഘാതം മറക്കാന്‍ ഈ ഇന്ത്യയ്ക്ക് സാധിച്ചു.

ഇന്നത്തെ വിജയം ഇന്ത്യയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. അടുത്ത മത്സരത്തില്‍ മ്യാന്‍മാറാണ് ഇന്ത്യയുടെ എതിരാളി. സെപ്റ്റംബര്‍ 24 നാണ് മത്സരം.

sian games indian football