ഇന്‍ഡോര്‍: രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയതിനു പിന്നാലെ ബൗളിംങ് തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയ.ഇതോടെ മത്സരത്തില്‍ ഇന്ത്യയാകും ആദ്യം ബാറ്റു ചെയ്യുക. അതെസമയം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇന്‍ഡോറില്‍ കളിക്കുന്നില്ല. സ്റ്റീവ് സ്മിത്താണ് ടീമിനെ നയിക്കുന്നത്. മിച്ചല്‍ മാര്‍ഷും ഇറങ്ങില്ല.
യുവപേസര്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍ ഓസീസിനായി ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിന് ഇറങ്ങും. ഇന്ത്യന്‍ നിരയില്‍ പേസര്‍ മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും കളിക്കുന്നില്ല. യുവതാരം പ്രസിദ്ധ് കൃഷ്ണ ടീമിലുണ്ട്.
ഇന്ത്യ പ്ലേയിങ് ഇലവന്‍- ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഷാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍- ഡേവിഡ് വാര്‍ണര്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷെയ്ന്‍, ജോഷ് ഇംഗ്ലിസ്, ആലെക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, സീന്‍ ആബട്ട്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍.