ബ്രോഡ് മുതല്‍ മെഗ് ലാനിംഗ് വരെ; 2023ല്‍ വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ലോക കപ്പ് ജേതാക്കളും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിരവധി റെക്കോര്‍ഡുകളുള്ള പ്രശസ്തരായ ചില താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്..

author-image
Greeshma Rakesh
New Update
ബ്രോഡ് മുതല്‍ മെഗ് ലാനിംഗ് വരെ; 2023ല്‍ വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ തങ്ങളുടെ ആറാമത്തെ ഏകദിന ലോകകപ്പ് റെക്കോഡ് നേടിയ 2023 ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത വര്‍ഷമാണ്.എന്നാല്‍ ഇതേ വര്‍ഷം ആരാധകരെ നിരാശരാക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്തുവന്നത്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ലോക കപ്പ് ജേതാക്കളും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിരവധി റെക്കോര്‍ഡുകളുള്ള പ്രശസ്തരായ ചില താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

 

സ്റ്റുവര്‍ട്ട് ബ്രോഡ്

2023 ജൂലൈയില്‍ ഓവലില്‍ നടന്ന ആഞ്ചാമത്തെ ആഷസ് ടെസ്റ്റിന് ശേഷമാണ് സ്റ്റുവര്‍ട്ട് ബ്രോഡ് ആന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 167 മത്സരങ്ങളില്‍ നിന്ന് 604 ടെസ്റ്റ് വിക്കറ്റുകളും 344 മത്സരങ്ങളില്‍ നിന്ന് 857 ആന്താരാഷ്ട്ര വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.

ക്വിന്റൺ ഡി കോക്ക്

ക്വിന്റൺ ഡി കോക്കാണ് നിലവിൽ ടി20യിൽ മാത്രം കാണാൻ കഴിയുന്ന മറ്റൊരു അന്താരാഷ്ട്ര ക്രിക്കറ്റ് താരം. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ-ബാറ്റർ 30-ാം വയസ്സിൽ ഏകദിനത്തിൽ നിന്ന് വിരമിക്കാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചത് അമ്പരപ്പോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. ഐസിസി പുരുഷ ഏകദിന ലോകകപ്പ് 2023ൽ 594 റൺസ് നേടിയിരുന്നു. 155 ഏകദിനങ്ങളിൽ നിന്ന് 6770 റൺസ് നേടിയ മികച്ച താരമായ ഡി കോക്ക് 2023 ൽ വിരമിക്കുകയായിരുന്നു.

ആരോണ്‍ ഫിഞ്ച്

2023 ഫെബ്രുവരിയില്‍ ആരോണ്‍ ഫിഞ്ച് 76 മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ ടി20 ഐ ടീമിന്റെ മികച്ച ക്യാപ്റ്റൻ ആയി
തിളങ്ങിയതിനു പിന്നാലെയാണ് അന്താരാഷട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.2021-ലെ ടി20 ലോകകപ്പ് ചരിത്രവിജയത്തിലേയ്ക്ക് ഓസ്‌ട്രേലിയയെ നയിക്കുന്നതില്‍ ഫിഞ്ച് നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

സുനില്‍ നരെയ്ന്‍

മിസ്റ്ററി സ്പിന്നര്‍ സുനില്‍ നരെയ്ന്‍ കഴിഞ്ഞ വര്‍ഷം സവംബറിലാണ് അന്താരാഷ്ത്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 6 ടെസ്റ്റുകളും 65 ഏകദിനങ്ങളും 51 ടി20 മത്സരങ്ങളും കളിച്ച 35 കാരനായ സുനില്‍ 2012ല്‍ ടി20 ലോകകപ്പ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ഭാഗമായിരുന്നു.

അലക്‌സ് ഹെയ്ല്‍സ്

ഇംഗ്ലണ്ട് ബാറ്റസ്മാന്‍ അലക്‌സ് ഹെയ്ൽസും 2023ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് 2022 സെമിഫൈനലിൽ 47 പന്തിൽ പുറത്താകാതെ 86 റൺസ് നേടിയ ഹെയ്‌ൽസ് ടീമിനെ ഫൈനലിലെത്തിക്കുകയും പിന്നീട് വിജയിക്കുകയും ചെയ്തിരുന്നു. 2023 ആഗസ്റ്റില്‍ തന്റെ 34-ാം വയസ്സില്ലാണ് അലക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 70 ഏകദിനങ്ങളും 75 ടി20ഐകളും 11 ടെസ്റ്റ് ഉള്‍പ്പെടെ ആകെ 156 മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

മെഗ് ലാനിംഗ്

2023-ൽ ഓസ്‌ട്രേലിയൻ താരമായ മെഗ് ലാനിംഗും അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു. നീണ്ട കരിയറിൽ 241 മത്സരങ്ങളിൽ ഏഴ് ലോകകപ്പ് കിരീടങ്ങൾ (രണ്ട് ഐസിസി വനിതാ ലോകകപ്പ്, അഞ്ച് ഐസിസി വനിതാ ടി20 ലോകകപ്പ്) നേടി. 8,000-ലധികം അന്താരാഷ്ട്ര റൺസുമായാണ് മെഗ് ലാനിംഗ് വിരമിച്ചത്.

വഹാബ് റിയാസ്

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ വഹാബ് റിയാസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്.2008-2020 കാലഘട്ടത്തില്‍ 27 ടെസ്റ്റുകളും 91ഏകദിനങ്ങളും 36 ടി20കളും കളിച്ച വഹാബ് യഥാക്രമം 83,120,34 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. പിന്നീട് പിസിബിയുടെ ചീഫ് സെലക്ടറായി അദ്ദേഹം ചുമതലയേറ്റു.

ഡേവിഡ് വില്ലി

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഫൈനല്‍ മത്സരത്തിന് പിന്നാലെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടപറഞ്ഞത്. ഇടംകയ്യനായ ഡേവിഡ് വില്ലി 33-ാം വയസ്സിലാണ് വിരമിച്ചത്.2023-24 സൈക്കിളിനുള്ള കേന്ദ്ര കരാര്‍ നല്‍കേണ്ടതില്ലെന്ന ഇസിബിയുടെ നീക്കത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഇമാദ് വസീം

കഴിഞ്ഞ വര്‍ഷം നവംബറില്‍ പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഇമാദ് വസീം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകായിരുന്നു. ഇടംകയ്യന്‍ സ്പിന്നറായും ലോവര്‍ ഓര്‍ഡറായും ഇമാദ് പാകിസ്ഥാനു വേണ്ടി 55 ഏകദിനങ്ങളും 55 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

cricket retirement international cricket