മുംബൈ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്റിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ടീം സ്കോർ 71 ൽ എത്തിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ പുറത്തായത്. അദ്ദേഹം 29 പന്തിൽ 47 റൺസ് എടുത്തു. സൗത്തി കെയ്ൻ വില്യംസണിന്റെ കയ്യിലാണ് രോഹിതിന്റെ വിക്കറ്റ് കുടുങ്ങിയത്.
ന്യൂസീലൻഡിനെതിരേ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും തകർത്തടിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ സ്കോർ വെറും 5.2 ഓവറിൽ 50 കടന്നു. രോഹിത്താണ് കൂടുതൽ ആക്രമിച്ച് കളിച്ചത്.