വാഷിങ്ടൻ:യുഎസിൽ ഗോൾഫ് കളിച്ച് എം.എസ്. ധോണിയും കൂട്ടിന് മുൻ പ്രസിഡന്റ് ട്രംപും. ധോണി. ബെഡ്മിൻസ്റ്റര്‍ ട്രംപ് നാഷനൽ ഗോൾഫ് ക്ലബ്ബിലാണ് ധോണിയും ട്രംപും ഒരുമിച്ചു ഗോൾഫ് കളിച്ചത്. ഗോൾഫ് കളിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നേരത്തേ യുഎസ് ഓപ്പണ്‍ ടെന്നിസ് മത്സരം കാണാനും ധോണി പോയിരുന്നു.
പുരുഷ സിംഗിൾസിൽ കാർലോസ് അൽകാരസും അലക്സാണ്ടർ സ്വരേവും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടമാണ് ധോണി കാണാൻ പോയത് ബിസിനസുകാരനായ ഹിതേഷ് സിങ്വിയാണ് ധോണിയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. യുഎസ് യാത്രയിൽ ധോണിക്കൊപ്പം ഹിതേഷ് സിങ്വിയുമുണ്ട്. കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്കു ശേഷം റാഞ്ചിയിലെ ഫാം ഹൗസിലാണ് ധോണി ഇപ്പോൾ താമസിക്കുന്നത്.
അടുത്ത വർഷവും ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയുടെ നായകൻ ധോണി തന്നെയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.കൂടാതെ ധോണി ദിവസവും റാഞ്ചിയിലെ സ്റ്റേഡിയത്തിലെത്തി പരിശീലിക്കുന്നുമുണ്ട്.2023 ഐപിഎല്‍ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ചാണ് ചെന്നൈ സൂപ്പർ കിങ്സ് കിരീടം നേടിയത്.