തിരുവനന്തപുരം: അന്തരിച്ച മുൻ ചീഫ് സെക്രട്ടറി എസ്. പദ്മകുമാറിന്റെ ഭാര്യ വിമല പദ്മകുമാർ നിര്യാതയായി. 78 വയസായിരുന്നു.
ജവഹർനഗർ സൻസാറിലായിരുന്നു താമസം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
മക്കൾ: ഡോ. ആശ, ഡോ. പി.രാജ്കുമാർ(ഇംഗ്ലണ്ട്), പി.വിജയകുമാർ(എൻജിനീയർ). മരുമക്കൾ: ഡോ. ശ്രീകുമാർ (കോസ്മോ പൊളിറ്റൻ ആശുപത്രി), നിത, സുപ്രിയ.
സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 1 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടന്നു.
വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ജവഹർനഗറിലേ സ്വവസതിയായ സൻസാറിലാണ് സഞ്ചയനം.