ദോഹ: മുതിര്‍ന്ന മലയാളി മാധ്യമപ്രവര്ത്തകന് സന്തോഷ് കുമാര്‍ (55) ദുബായില്‍ അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഗള്‍ഫ് ന്യൂസിന്റെ അസിസ്റ്റന്റ് എഡിറ്ററായിരുന്ന സന്തോഷ് കുമാര്‍ തിരുവനന്തപുരം പട്ടം സ്വദേശിയാണ്. ഹെക്കാന് ഹെറാള്‍ഡ്, ഖത്തറിലെ ദി പെനിന്‍സുല എന്നീ മാധ്യമങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മായ മേരി തോമസ് ആണ് ഭാര്യ. മക്കള്‍ ശ്രുതി, പല്ലവി.
സംസ്കാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദുബായില്‍ നടത്തി.