മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചു

മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചു. കാസർകോട് ചെമ്മനാട് പരവനടുക്കം സ്വദേശി എ.ബി. മുഹമ്മദ് (56) ആണ് കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ആശുപത്രിയിൽ മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. malayali-social-worker-died-in-saudi-arabia-due-to-covid-

author-image
sisira
New Update
മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചു

റിയാദ്: മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചു. കാസർകോട് ചെമ്മനാട് പരവനടുക്കം സ്വദേശി എ.ബി. മുഹമ്മദ് (56) ആണ് കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ആശുപത്രിയിൽ മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

കൊവിഡ് ബാധിച്ച് കുറച്ചുദിവസമായി ആശുപത്രിയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

ദമ്മാമിൽ ഓട്ടോ വേൾഡ് എന്ന കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു. ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം എന്ന സംഘടനയുടെ മുഖ്യഭാരവാഹിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു.

ഭാര്യ: നസീബ മുഹമ്മദ്. മക്കൾ: ഹിബ, നിദ, ആസ്യ. മൃതദേഹം ദമ്മാമിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനൽ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റർ, കാസർകോട് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ അറിയിച്ചു.

Covid19 death keralite saudiarabia