ലണ്ടന്‍: കെന്റിലെ ജില്ലിംഗ്ഹാമില്‍ സജി ജേക്കബ് (56) അന്തരിച്ചു. ലണ്ടന്‍ കിംഗ്‌സ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് മെഡ് വേ ഹോസ്പിറ്റലില്‍ നിന്നാണ് ശസ്ത്രക്രിയയ്ക്കായി സജിയെ ലണ്ടന്‍ കിംഗ്‌സ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍, തിങ്കളാഴ്ച രാത്രി ആരോഗ്യനില വഷളാവുകയും രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.
പന്തളം മുടിയൂര്‍ക്കോണം തെക്കേടത്ത് പുത്തന്‍വീട്ടില്‍ പരേതനായ റ്റി.എം. ചാക്കോയുടേയും മറിയാമ്മയുടേയും മകനാണ്. മെഡ് വേ എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്‌സായ സുനുവാണ് ഭാര്യ. നിതിന്‍, വിദ്യാര്‍ത്ഥിയായ നെവിന്‍ എന്നിവര്‍ മക്കളാണ്. ജില്ലിംഗ്ഹാമില്‍ തന്നെ താമസിക്കുന്ന മാത്യു ചാക്കോ, ജേക്കബ് ചാക്കോ എന്നിവര്‍ സഹോദരങ്ങളാണ്. സഹോദരി ജെസി.