ദോഹ: ഖത്തറിലെ താമസ സ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി ഷംസുദ്ദീന്‍ ഇടശ്ശേരി (60) ആണ് മരിച്ചത്. തിങ്കളാഴ്‍ച രാവിലെയായിരുന്നു അന്ത്യം.
30 വര്‍ഷമായി ഖത്തറിലുണ്ടായിരുന്ന ഷംസുദ്ദീൻ വാഹനങ്ങളുടെ റിക്കവറി ജോലികള്‍ ചെയ്‍തുവരികയായിരുന്നു.
ഭാര്യ - സക്കീന. മക്കള്‍ - ഷെബിന്‍, ഷെഫിന്‍, ശഹീന. കെഎംസിസി കയ്‍പമംഗലം ഭാരവാഹിയായിരുന്ന അഷ്‍റഫ് ഇടശ്ശേരിയുടെ സഹോദരനാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.