മുന്‍ ഡിജിപി രാജ് ഗോപാല്‍ നാരായണന്‍ അന്തരിച്ചു

മുന്‍ ഡിജിപി കവടിയാര്‍ അശ്വതിയില്‍ ടി സി 5/2360 ല്‍ രാജ് ഗോപാല്‍ നാരായണ്‍ (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

author-image
Web Desk
New Update
മുന്‍ ഡിജിപി രാജ് ഗോപാല്‍ നാരായണന്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഡിജിപി കവടിയാര്‍ അശ്വതിയില്‍ ടി സി 5/2360 ല്‍ രാജ് ഗോപാല്‍ നാരായണ്‍ (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1988 ജൂണ്‍ 17 മുതല്‍ 1991 ജൂലായ് മൂന്നു വരെ സംസ്ഥാന പോലീസ് മേധാവിയായിരുന്നു. ഏറെക്കാലം ഇന്റലിജന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം ഡിഐജി, ഐജി, എഡിജിപി തസ്തികകളിലും സേവനമനുഷ്ഠിച്ചു.

ഭാര്യ: പരേതയായ തങ്കം രാജ് ഗോപാല്‍. മക്കള്‍: ഡോ. ഗോപിനാഥ് നാരായണ്‍ (യു കെ), ഡോ.സുചരിത (യുകെ), രാജീവ് നാരായണ്‍ (യുകെ). മരുമക്കള്‍: ഡോ. ആശ രാമകൃഷ്ണന്‍ (യുകെ), സുചേത (യുകെ). സംസ്‌കാരം ഞായറാഴ്ച പുത്തന്‍കോട്ട ശ്മശാനത്തില്‍

kerala police DGP