രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ യൂത്ത് കോൺ​ഗ്രസ്സ് സംസ്ഥാന വ്യാപക പ്രതിഷേധം;പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം

കൊല്ലം, അടൂർ,പത്തനംതിട്ട, കണ്ണൂർ ,മലപ്പുറം തുടങ്ങീ സംസ്ഥാന വ്യാപകമായി യൂത്ത് കോൺ​ഗ്രസ് പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്.അതിനിടെ പാലക്കാടും കണ്ണൂരും നടന്ന മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം നടക്കുകയാണ്.

author-image
Greeshma Rakesh
New Update
രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ യൂത്ത് കോൺ​ഗ്രസ്സ് സംസ്ഥാന വ്യാപക പ്രതിഷേധം;പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം

 

പാലക്കാട് :യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്.കൊല്ലം, അടൂർ,പത്തനംതിട്ട, കണ്ണൂർ ,മലപ്പുറം തുടങ്ങീ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.അതിനിടെ പാലക്കാടും കണ്ണൂരും നടന്ന മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം ചന്തനത്തോപ്പിൽ ദേശീയ പാത ഉപരോധിച്ചു. കണ്ണൂരിൽ ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് അടക്കം പ്രവർത്തകർ മാർച്ച് നടത്തുന്ന അവസ്ഥയാണ്.

 

അതെസമയം രാഹുൽ മാങ്കൂട്ടത്തലിനെ വീട്ടിൽ ഭീകരാവസ്ഥ സൃഷ്ടിച്ച് അറസ്റ്റ് ചെയ്തതിനെ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ അടക്കം പ്രതികരിച്ചിരുന്നു. 14 ജില്ലകളിലും ഇതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധമുണ്ടാകും. അറസ്റ്റ് അനിവാര്യമെങ്കിലും അതു വരിക്കാൻ തയാറായിരുന്നു. ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിൽ അതു ചെയ്യുമായിരുന്നു. യൂത്ത് കോൺഗ്രസ് സമരങ്ങളോടുള്ള അസഹിഷ്ണുതയാണ് ഇതെന്നും ഷാഫി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുപോയ പൊലീസ് വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു. ഫോർട്ട് ആശുപത്രിക്ക് മുൻപിലാണ് രാഹുൽ മാങ്കൂട്ടത്തിലുള്ള പൊലീസ് വാഹനം തടഞ്ഞത്. പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വാഹനം തടഞ്ഞത്.

വൈദ്യപരിശോധനയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വാഹനം ഇറങ്ങിയ ശേഷമായിരുന്നു വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്. പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിലേക്ക് കൊണ്ടുപോയത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ രാഹുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയാണ് കോടതി.

പൊലീസിന്റെ അസ്വഭാവികമായ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് തടഞ്ഞു. ഫോഴ്‌സ് ഉപയോഗിച്ചാൽ കുറെ ഉപയോഗിക്കേണ്ടിവരുമെന്നും ഇതുവരെ താൻ സഹകരിച്ചുവെന്നും രാഹുൽ പറഞ്ഞു.

kerala police protest youth congress rahul mamkootathil arrest