തിരുവനന്തപുരം: കിളിമാനൂരിൽ മദ്യപാനിയാണെന്ന് കരുതി അവഗണിച്ച യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു.തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്‌ച രാവിലെയാണ് യുവാവിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.
മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി എല്ലാവരും അവഗണിച്ചു. വൈകിട്ടും എഴുന്നേൽക്കാതിരുന്നതോടെയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ശരീരത്തിൽ സൂര്യതാപത്താൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികൾ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്.