മലയാളത്തിന്റെ പ്രിയ കഥാകാരി പി വത്സല വിടവാങ്ങി

മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയും അധ്യാപികയുമായിരുന്ന പി വത്സല (85) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം.

author-image
Priya
New Update
മലയാളത്തിന്റെ പ്രിയ കഥാകാരി പി വത്സല വിടവാങ്ങി

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയും അധ്യാപികയുമായിരുന്ന പി വത്സല (85) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും അവര്‍ നേടിയിട്ടുണ്ട്. വിദേശത്ത് താമസിക്കുന്ന മകന്‍ എത്തിയതിന് ശേഷം നാളെ സംസ്‌കാരം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

നെല്ല് , എന്റെ പ്രിയപ്പെട്ട കഥകള്‍ , ഗൗതമന്‍ , മരച്ചോട്ടിലെ വെയില്‍ ചീളുകള്‍ തുടങ്ങിയവയാണ് വത്സലയുടെ പ്രശസ്തമായ കൃതികള്‍. വത്സലയുടെ ആദ്യ നോവലായ നെല്ല് എസ് എല്‍ പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കിയിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷയായും വത്സല പ്രവര്‍ത്തിച്ചിട്ടുണ്ട്.എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, സി വി കുഞ്ഞിരാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികള്‍ പി വത്സലക്ക് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിംഗ് കോളജില്‍ പ്രധാന അധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

p valsala