ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരിച്ചുനല്‍കും; പ്രധാനമന്ത്രിക്ക് കത്തയച്ച് വിനേഷ് ഫോഗട്ട്

ഗുസ്തി ഫെഡറേഷന്‍ ഒഫ് ഇന്ത്യ മുന്‍ മേധാവി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്.

author-image
Web Desk
New Update
ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരിച്ചുനല്‍കും; പ്രധാനമന്ത്രിക്ക് കത്തയച്ച് വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഒഫ് ഇന്ത്യ മുന്‍ മേധാവി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് താരം അവാര്‍ഡുകള്‍ തിരികെ നല്‍കാനുള്ള തീരുമാനം അറിയിച്ചത്.

ബ്രിജ്ഭൂഷന്റെ അടുപ്പക്കാരന്‍ സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷന്‍ ഒഫ് ഇന്ത്യ പ്രസിഡന്റായി തിരഞ്ഞെടുത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സാക്ഷി മാലിക് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ബജ്രംഗ് പുനിയ പദ്മശ്രീ മടക്കിനല്‍കിയും പ്രതിഷേധിച്ചു. ബധിര ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവും മെഡല്‍ തിരികെ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു.

india awards narendra modi wrestler vinesh phogat