വനിത ജഡ്ജിമാര്‍ക്ക് ഇനി മോഡേണ്‍ വസ്ത്രങ്ങളും ധരിക്കാം

സംസ്ഥാനത്ത് വനിത ജഡ്ജിമാര്‍ കോടതി ഹാളില്‍ സാരിയും ബൗസും ധരിക്കണമെന്ന് നിര്‍ബന്ധമില്ല. അവര്‍ക്ക് വേണമെങ്കില്‍ പാവാട, സര്‍വാര്‍ കമീസ്, ഷര്‍ട്ട്, പാന്റ്‌സ് എന്നിവയെല്ലൊം ധരിക്കാം.

author-image
Priya
New Update
വനിത ജഡ്ജിമാര്‍ക്ക് ഇനി മോഡേണ്‍ വസ്ത്രങ്ങളും ധരിക്കാം

കൊച്ചി: സംസ്ഥാനത്ത് വനിത ജഡ്ജിമാര്‍ കോടതി ഹാളില്‍ സാരിയും ബൗസും ധരിക്കണമെന്ന് നിര്‍ബന്ധമില്ല. അവര്‍ക്ക് വേണമെങ്കില്‍ പാവാട, സര്‍വാര്‍ കമീസ്, ഷര്‍ട്ട്, പാന്റ്‌സ് എന്നിവയെല്ലൊം ധരിക്കാം.

ഴിഞ്ഞ ആഴ്ചയാണ് വനിത ജഡ്ജിമാര്‍ക്ക് കോടതികളില്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാമെന്ന ആവശ്യം കേരള ഹൈക്കോടതി അംഗീകരിച്ചത്.  ജഡ്ജിമാര്‍ക്ക് മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവാദം നല്‍കുന്ന ഔദ്യോഗിക സര്‍ക്കുലര്‍ ഇന്ന് പുറപ്പെടുവിക്കും.

എങ്കിലും കോടതി നടപടികളില്‍ വനിതകള്‍ കറുപ്പും വെള്ളയുമടങ്ങിയ വസ്ത്രം ധരിക്കണം. നിലവിലെ ഡ്രസ് കോഡില്‍ സാരിയെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.ഗൗണും മങ്ങിയ നിറമുള്ള വസ്ത്രവും കോളര്‍ ബാന്‍ഡുകളും ധരിക്കണമെന്നാണ് നിര്‍ബന്ധമുണ്ടായിരുന്നത്.

കറുപ്പ് നിറത്തിലുള്ള കോളറുള്ള കോട്ട്, വെള്ള ഷര്‍ട്ട്, കോളര്‍ ബാന്‍ഡ് എന്നിവയെല്ലാമാണ് പുരുഷന്മാര്‍ കോടതിയില്‍ ധരിക്കേണ്ട്. പുരുഷന്മാരുടെ ഡ്രസ് കോഡില്‍ മാറ്റം വരുത്തിയിട്ടില്ല.

High Court judge