ഡല്‍ഹി: ഡല്‍ഹിയില്‍ 40 കാരി മെട്രോ ട്രെയിനിന് മുന്പില് ചാടി ജീവനൊടുക്കി. രജൗരി ഗാര്ഡന് മെട്രോ സ്റ്റേഷനിലാണ് സംഭവം. 40 വയസ്സ് പ്രായമുള്ള സ്ത്രീയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
യുവതി ആരാണെന്ന് വ്യക്തമായിട്ടില്ല. യുവതിയെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, ഒക്ടോബര്‍ 28 ന് മൗജ്പൂര് മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍ മുറിയില്‍ ഒരു സ്ത്രീയുടെ ഉള്‍പ്പെടെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന് പിന്നീട് വ്യക്തമായി.