വന്യജീവി ആക്രമണം; പുൽപ്പളളിയിൽ ആളിക്കത്തി ജനരോഷം, വനംവകുപ്പ് ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ട് , റീത്ത് വച്ചും പ്രതിഷേധം

ഹർത്താൽ ദിനത്തിൽ പുൽപ്പളളിയിൽ കൂട്ടം ചേർന്നെത്തിയ ജനം വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞു.തുടർന്ന് ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി. ജീപ്പിന് മുകളിൽ റീത്ത് വെച്ചും ജനങ്ങൾ പ്രതിഷേധിച്ചു.

author-image
Greeshma Rakesh
New Update
വന്യജീവി ആക്രമണം; പുൽപ്പളളിയിൽ ആളിക്കത്തി ജനരോഷം, വനംവകുപ്പ് ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ട് , റീത്ത് വച്ചും പ്രതിഷേധം

പുൽപ്പളളി : തുടർച്ചായായുള്ള വന്യജീവി ആക്രമണത്തിൽ വയനാട് പുൽപ്പളളിയിൽ പ്രതിഷേധം ശക്തം.ഹർത്താൽ ദിനത്തിൽ പുൽപ്പളളിയിൽ കൂട്ടം ചേർന്നെത്തിയ ജനം വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞു.തുടർന്ന് ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി. ജീപ്പിന് മുകളിൽ റീത്ത് വെച്ചും ജനങ്ങൾ പ്രതിഷേധിച്ചു.

നിലവിൽ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.കോണിച്ചിറയിൽ വന്യജീവി ആക്രമിച്ച പശുവിന്റെ ജഢം പ്രതിഷേധക്കാർ ജീപ്പിനുമുകളിൽവച്ചു.വനംവകുപ്പ് ജീവനക്കാർക്കെതിരെയാണ് ജനരോഷം. നൂറോളം പേരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

 

വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

wayanad pulpally protest forest department hartal wild animals attack