മോസ്കോ: അധികം വൈകാതെ ലോകത്തിലെ ഏറ്റവും വലിയ നാല് സമ്പദ്‌വ്യവസ്ഥകളിലൊന്നായി റഷ്യ മാറുമെന്ന് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. അറബ് രാജ്യങ്ങളുമായും ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായും ബന്ധം ശക്തിപ്പെടുത്തേണ്ടത് റഷ്യയ്ക്ക് പ്രധാനമാണെന്നും പുടിൻ പറഞ്ഞു.
റഷ്യയെ ആക്രമിക്കാൻ ശ്രമിക്കുന്നവർ രണ്ടാം ലോക മഹായുദ്ധത്തേക്കാൾ കഠിനമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.തിരഞ്ഞെടുപ്പിന് രണ്ടാഴ്ച്ച മാത്രം അവശേഷിക്കെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിൽ റഷ്യയുടെ കുറഞ്ഞ ജനനനിരക്ക്, അമേരിക്കയുമായുള്ള ആയുധ മത്സരത്തിൻ്റെ അപകടസാധ്യത, കുറഞ്ഞ വരുമാനം, മിഡിൽ ഈസ്റ്റ്, ലാറ്റിനമേരിക്ക എന്നിവയുമായുള്ള ബന്ധം മെച്ചപ്പെടുത്തൽ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
ഉക്രെയ്നിലെ വംശീയതെ തുടച്ചുനീക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും പുടിൻ അവകാശപ്പെട്ടു.ഉക്രേനിയൻ മുൻ നിരയിൽ റഷ്യൻ സൈന്യം ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്ന് പുടിൻ പറഞ്ഞു.2014 ൽ ഉക്രെയ്നിലെ ഡോൺബാസ് മേഖലയിൽ റഷ്യ യുദ്ധം ആരംഭിച്ചിട്ടില്ലെന്നും എന്നാൽ അത് അവസാനിപ്പിക്കാനും വംശീയതയെ ഉന്മൂലനം ചെയ്യാനും എന്തും ചെയ്യുമെന്നും പുടിൻ വ്യക്തമാക്കി.
പൗരന്മാർക്കിടയിലെ ഐക്യത്തിൻ്റെയും ഉത്തരവാദിത്തത്തിൻ്റെയും പ്രാധാന്യത്തെ കുറിച്ചും പുടിൽ പറഞ്ഞു. പ്രതിരോധ-വ്യാവസായിക സമുച്ചയം കാര്യക്ഷമമായി വികസിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ച അദ്ദേഹം പാശ്ചാത്യരാജ്യങ്ങളുമായുള്ള ആയുധ മത്സരത്തെക്കുറിച്ചുള്ള ആശങ്കകളും പങ്കുവച്ചു.
റഷ്യൻ സായുധ സേനയുടെ വർദ്ധിച്ചുവരുന്ന യുദ്ധ സന്നദ്ധതയെ പുടിൻ പ്രശംസിക്കുകയും സംഘർഷത്തിൽ ഹൈപ്പർസോണിക് ആയുധങ്ങൾ ഉൾപ്പെടെയുള്ള നൂതന മിസൈൽ സംവിധാനങ്ങളുടെ ഉപയോഗത്തെ എടുത്തുപറയുകയും ചെയ്തു.അതെസമയം കൈവിലേക്ക് സൈന്യത്തെ അയയ്ക്കാനൊരുങ്ങുന്ന ഏതൊരു രാജ്യവും ദാരുണമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും റഷ്യൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
സ്വീഡനും ഫിൻലൻഡും നാറ്റോയിൽ ചേർന്നതിനാൽ റഷ്യയുടെ പടിഞ്ഞാറൻ സൈനിക ജില്ല ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പുടിൻ പറഞ്ഞു .റഷ്യയെ ആക്രമിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും രണ്ടാം ലോക മഹായുദ്ധത്തേക്കാൾ കഠിനമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്.
അതെസമയം തന്ത്രപരമായ സ്ഥിരതയെക്കുറിച്ച് യുഎസുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും പുടിൻ പറഞ്ഞു.
അതെസമയം സൗഹൃദ രാജ്യങ്ങളുമായി രാഷ്ട്രീയത്തിൽ നിന്ന് മുക്തമായ ഒരു പുതിയ ആഗോള സാമ്പത്തിക അടിസ്ഥാന സൗകര്യം നിർമ്മിക്കാൻ റഷ്യ പദ്ധതിയിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാത്രമല്ല കുട്ടികൾക്കായുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കാനും സാമൂഹിക സേവനങ്ങൾ മെച്ചപ്പെടുത്താനും പുടിൻ നിർദ്ദേശിച്ചു. രാജ്യത്തെ കുറഞ്ഞ വരുമാനം ഉൾപ്പെടെ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആയിരത്തോളം നിയമനിർമ്മാതാക്കളും ഉദ്യോഗസ്ഥരും,നയതന്ത്രജ്ഞർ, , മാധ്യമപ്രവർത്തകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ പോലെ, ഉക്രെയ്നിലെ റഷ്യയുടെ പ്രത്യേക സൈനിക ഓപ്പറേഷനിൽ പങ്കെടുത്തവർക്കും പരിപാടിയിൽ പ്രത്യേക ക്ഷണം ലഭിച്ചു.