ഇന്ത്യയുടെ കായികരംഗത്തെ സ്വപ്‌നങ്ങൾക്ക് പിന്തുണ നൽകും,: ഇമ്മാനുവൽ മാക്രോൺ

ഭാവിയിൽ ഇന്ത്യയിൽ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കാനുള്ള നിങ്ങളുടെ ഉദ്ദേശത്തെ ഞങ്ങൾ തീർച്ചയായും പിന്തുണയ്‌ക്കും''- മാക്രോൺ പറഞ്ഞു.

author-image
Greeshma Rakesh
New Update
ഇന്ത്യയുടെ കായികരംഗത്തെ സ്വപ്‌നങ്ങൾക്ക് പിന്തുണ നൽകും,: ഇമ്മാനുവൽ മാക്രോൺ

ന്യൂഡൽഹി: ഇന്ത്യയുടെ കായികരംഗത്തെ സ്വപ്‌നങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.ഇന്ത്യയുമായി കായികരംഗത്ത് ശക്തമായ സഹകരണം കെട്ടിപ്പടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാഷ്‌ട്രപതി ദ്രൗപതി മുർമു സംഘടിപ്പിച്ച വിരുന്നിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘'കായികരംഗത്ത് ഇന്ത്യയുമായി സഹകരണം കെട്ടിപ്പടുക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഭാവിയിൽ ഇന്ത്യയിൽ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കാനുള്ള നിങ്ങളുടെ ഉദ്ദേശത്തെ ഞങ്ങൾ തീർച്ചയായും പിന്തുണയ്‌ക്കും''- മാക്രോൺ പറഞ്ഞു.

വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നടന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു ഫ്രഞ്ച് പ്രസിഡൻ്റ് . ഇമ്മാനുവൽ മാക്രോൺ. 2024 ഒളിമ്പിക്‌സിന്റെ ആതിഥേയരാണ് ഫ്രാൻസ്. ഒളിമ്പിക്‌സിന് ശേഷം പാരാലിമ്പിക്‌സിന് പാരിസിൽ തുടക്കമാകും.

2036 ൽ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. കായികതാരങ്ങൾക്ക് ആവശ്യ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും അന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

india france sports narendra modi Emmanuel Macron 2024 olympics