ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗള്‍ഫില്‍ കൊണ്ടുപോയി പെണ്‍വാണിഭത്തിന് ഉപയോഗിച്ചു; പ്രതിക്ക് 33 വര്‍ഷം തടവും പിഴയും, വിധി 19 വര്‍ഷത്തിന് ശേഷം

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗള്‍ഫില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് പെണ്‍വാണിഭത്തിന് ഉപയോഗിച്ച കേസില്‍ പ്രതിക്ക് 33 വര്‍ഷം തടവും 1.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.

author-image
Web Desk
New Update
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗള്‍ഫില്‍ കൊണ്ടുപോയി പെണ്‍വാണിഭത്തിന് ഉപയോഗിച്ചു; പ്രതിക്ക് 33 വര്‍ഷം തടവും പിഴയും, വിധി 19 വര്‍ഷത്തിന് ശേഷം

തൃശൂര്‍: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗള്‍ഫില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് പെണ്‍വാണിഭത്തിന് ഉപയോഗിച്ച കേസില്‍ പ്രതിക്ക് 33 വര്‍ഷം തടവും 1.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 19 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ വിധി ഉണ്ടായിരിക്കുന്നത്.

ആലംങ്കോട് കണ്ടുകുളങ്ങര വീട്ടില്‍ അഷറഫി (47) ന് ആണ് കുന്നംകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ് ലിഷയാണ് ശിക്ഷ പ്രഖ്യാപിച്ചത്.

2004 ലാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്.
ജോലി വാഗ്ദാനം നല്‍കി യുവതിയെ മറ്റു പ്രതികളായ ലത്തീഫ്, ഉഷ എന്നിവരുമായി ചേര്‍ന്ന് വിദേശത്തേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് ബലാസംഗം ചെയ്യുകയുമായിരുന്നു. ശേഷം യുവതിയെ പെണ്‍ വാണിഭത്തിനായി ഉപയോഗിക്കുകയും ചെയ്തു.

വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയപ്പോഴാണ് കേസില്‍ വിചാരണ ആരംഭിച്ചത്. മറ്റു പ്രതികളായിരുന്ന ലത്തീഫ് , ഉഷ എന്നവരുടെ വിചാരണ തൃശൂര്‍ കോടതിയില്‍ നടന്നിരുന്നു. രണ്ട് പ്രതികളും വിചാരണക്കിടയില്‍ മരണപ്പെട്ടു.

കേസില്‍ 15 സാക്ഷികളും, നിരവധി രേഖകളും, മറ്റു തെളിവുകളും പരിശോധിച്ചാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

trivandrum news Verdict Thiruvananthapuram News newsupdate latest mews