'പൊതുമരാമത്ത് മന്ത്രി മിണ്ടുന്നില്ല'; മാസപ്പടിയിലെ അന്വേഷണം പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതെന്ന് വിഡി സതീശൻ

ഇത്രയും ഗുരുതരമായ ആരോപണം മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെ ഉണ്ടായിട്ടും സിപിഎം ചർച്ച ചെയ്തോ? സൂര്യനാണ് ചന്ദ്രനാണ് ദൈവത്തിന്‍റെ വരദാനമാണ് എന്നൊക്കെ പറയുന്ന മന്ത്രിമാർ രാജകൊട്ടാരത്തിലെ വിദൂഷകരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

author-image
Greeshma Rakesh
New Update
'പൊതുമരാമത്ത് മന്ത്രി മിണ്ടുന്നില്ല'; മാസപ്പടിയിലെ അന്വേഷണം പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതെന്ന് വിഡി സതീശൻ

കൊച്ചി: മാസപ്പടിയിലെ കേന്ദ്രസർക്കാർ അന്വേഷണം പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ അന്വേഷണങ്ങൾക്ക് സമാനമായി മാസപ്പടിയിലും സിപിഎം - ബിജെപി ധാരണ ഉണ്ടാകുമോയെന്ന് സംശയമുണ്ട്.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി രജിസ്റ്റാർ ഓഫ് കമ്പനീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എക്സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞു. ഇത് എല്ലാവരും ചേർന്നുള്ള കൂട്ടുകച്ചവടമാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

ബിജെപിക്ക് തൃശൂർ സീറ്റ് ജയിക്കാനുള്ള സെറ്റിൽമെന്‍റിന്‍റെ ഭാഗമായി കരുവന്നൂരിലെ ഇഡി അന്വേഷണം ഇഴയുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപും കേന്ദ്ര ഏജൻസികൾ അന്വഷണത്തിന് വന്നിരുന്നു. അവസാനം അത് സിപിഎമ്മും ബിജെപിയും തമ്മിലുളള അവിഹിത രാഷ്ട്രീയ ബന്ധത്തിലാണ് അവസാനിച്ചതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

ഇത്രയും ഗുരുതരമായ ആരോപണം മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെ ഉണ്ടായിട്ടും സിപിഎം ചർച്ച ചെയ്തോ? സൂര്യനാണ് ചന്ദ്രനാണ് ദൈവത്തിന്‍റെ വരദാനമാണ് എന്നൊക്കെ പറയുന്ന മന്ത്രിമാർ രാജകൊട്ടാരത്തിലെ വിദൂഷകരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതാക്കൾ ആരും മാസപ്പടി അന്വേഷണത്തോട് പ്രതികരിക്കുന്നില്ല.

നാഴികയ്ക്ക് നാൽപത് വട്ടം പ്രതിപക്ഷ നേതാക്കളെ അപഹസിക്കാൻ വാ തുറന്നിരുന്ന പൊതുമരാമത്ത് മന്ത്രി ഇപ്പോൾ മിണ്ടുന്നില്ല.അദ്ദേഹം നാവ് ഉപ്പിലിട്ട് വച്ചിരിക്കുകയാണോ? ഒരു കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് പണം കൊടുക്കുന്നതും കളളപ്പണം വെളുപ്പിക്കുന്നതും രണ്ടും രണ്ടാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

pinarayi vijayan cpm congress vd satheesan veena vijayan central inquiry exalogic firm muhammed riyas