തിരുവനന്തപുരം: 47-ാം വയലാര്‍ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്കാണ് പുരസ്‌കാരം ലഭിച്ചത്.
ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും വെങ്കല ശില്പവും അടങ്ങുന്ന പുരസ്‌കാരം വയലാര്‍ രാമവര്‍മയുടെ ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ 27 ന് സമ്മാനിക്കും.
കാട്ടുമല്ലിക എന്ന ചിത്രത്തിലാണ് ശ്രീകുമാരന്‍ തമ്പി ആദ്യമായി പാട്ടുകള്‍ എഴുതിയത്. മൂവായിരത്തില്‍പ്പരം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 78 സിനികള്‍ക്ക് തിരക്കഥ എഴുതി. മുപ്പത് സിനിമകള്‍ സംവിധാനം ചെയ്തു. 22 സിനിമകള്‍ നിര്‍മിച്ചു. 13 ടെലിവിഷന്‍ പരമ്പരകളും ഒരുക്കിയിട്ടുണ്ട്.
നാല് നോവലുകള്‍, ഏഴു കവിതാ സമാഹാരങ്ങള്‍, ഒരു കഥാസമാഹാരം, രണ്ട് ചലച്ചിത്ര ഗ്രന്ഥങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1001 ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഹൃദയസരസ്സ് എന്ന പുസ്തകവും പുറത്തിറക്കി.