ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും. ഝല്‍റാപട്ടന്‍ മണ്ഡലത്തില്‍ നിന്നാണ് രാജെ ജനവിധി തേടുക.
ആദ്യഘട്ടത്തില്‍ 41 സ്ഥാനാര്‍ഥികളുടെ പട്ടികയായിരുന്നു പുറത്തുവിട്ടത്. ഈ പട്ടികയില്‍ വസുന്ധര രാജെ ഇടംപിടിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
വസുന്ധര 2003, 2008, 2013, 2018 വര്‍ഷങ്ങളില്‍ ഝല്‍റാപട്ടന്‍ മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി.യുടെ ദേശീയ ഉപാധ്യക്ഷകൂടിയാണ് വസുന്ധര.
83 സ്ഥാനാര്‍ഥികളാണ് രണ്ടാം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.