വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്; കുട്ടിയുടെ കുടുംബം പ്രതിഷേധത്തിന്

വണ്ടിപ്പെരിയാരില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ കുട്ടിയുടെ കുടുംബം പ്രതിഷേധിക്കാനൊരുങ്ങുന്നു.

author-image
Web Desk
New Update
വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്; കുട്ടിയുടെ കുടുംബം പ്രതിഷേധത്തിന്

 

ഇടുക്കി: വണ്ടിപ്പെരിയാരില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ കുട്ടിയുടെ കുടുംബം പ്രതിഷേധിക്കാനൊരുങ്ങുന്നു.

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വണ്ടിപ്പരിയാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തുന്നത്. കേസില്‍ പ്രതിയെ വെറുതെ വിട്ടതിന് കാരണം പൊലീസിന്റെ വീഴ്ചയാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വിധിപ്പകര്‍പ്പിലും ഇത് പരാമര്‍ശിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളുള്‍പ്പെടെ ശേഖരിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നാണ് വിധിയില്‍ പറയുന്നത്.

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വിധി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. വിധിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കുമെന്നും സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടിഡി സുനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു.

Latest News pocso newsupdate vandipperiyar