'വണ്ടിപ്പെരിയാര്‍ കേസില്‍ നീതി നടപ്പാക്കണം'; ഡിജിപിയുടെ വീട്ടിലെത്തി പ്രതിഷേധിച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍

വണ്ടിപ്പെരിയാര്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ടതിനെതിരെ ഡിജിപിയുടെ വീട്ടില്‍ പ്രതിഷേധവുമായി മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍.

author-image
Priya
New Update
'വണ്ടിപ്പെരിയാര്‍ കേസില്‍ നീതി നടപ്പാക്കണം'; ഡിജിപിയുടെ വീട്ടിലെത്തി പ്രതിഷേധിച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ടതിനെതിരെ ഡിജിപിയുടെ വീട്ടില്‍ പ്രതിഷേധവുമായി മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍.

അഞ്ച് പ്രവര്‍ത്തകരാണ് ഡിജിപിയുടെ വീട്ടിലേക്ക് ചാടിക്കയറി പ്രതിഷേധിച്ചത്. പൊലീസ് സുരക്ഷയെല്ലാം മറികടന്നാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

വണ്ടിപ്പെരിയാര്‍ കേസില്‍ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തിയ സമയത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഡിജിപിയുടെ വസതിയില്‍ ഇല്ലായിരുന്നു.

ശേഷം മ്യൂസിയം പൊലീസ് കൂടുതല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ എത്തിച്ചാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. 10 മണിക്ക് ഡിജിപിയുടെ ഓഫീസിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പ്രവര്‍ത്തകര്‍ ഡിജിപിയുടെ വസതിയില്‍ പ്രതിഷേധവുമായെത്തിയത്.

protest vandiperiyar case mahila morcha