വണ്ടാനത്ത് വീട്ടില്‍ കയറി ആക്രമണം നടത്തിയ പ്രതികള്‍ പിടിയില്‍

വണ്ടാനത്ത് വീട്ടില്‍ കയറി ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. വണ്ടാനം കാട്ടുമ്പുറം വെളിയില്‍ തനൂജ് (33), വണ്ടാനം പുതുവല്‍വീട്ടില്‍ റിന്‍ഷാദ് (കുഞ്ഞുക്കിളി-28) എന്നിവരെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

author-image
Web Desk
New Update
വണ്ടാനത്ത് വീട്ടില്‍ കയറി ആക്രമണം നടത്തിയ പ്രതികള്‍ പിടിയില്‍

അമ്പലപ്പുഴ: വണ്ടാനത്ത് വീട്ടില്‍ കയറി ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. വണ്ടാനം കാട്ടുമ്പുറം വെളിയില്‍ തനൂജ് (33), വണ്ടാനം പുതുവല്‍വീട്ടില്‍ റിന്‍ഷാദ് (കുഞ്ഞുക്കിളി-28) എന്നിവരെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടാനം മെഡിക്കല്‍ കോളേജിന് പടിഞ്ഞാറ് കാട്ടുമ്പുറം വെളി സാഗറിന്റെ വീടിനു നേരെയാണ് ഇവര്‍ ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ വീടിന്റെ ജനലുകള്‍ തകര്‍ന്നിരുന്നു. സാഗറിനും ഭാര്യക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ ചേര്‍ത്തല തങ്കി കവലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ സമയം ടാങ്കര്‍ ലോറിയില്‍ നിന്ന് മോഷ്ടിച്ച ബാറ്ററിയും ഇവരുടെ കൈവശമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

news update crime latest news