തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് മന്ത്രി വി. ശിവന്‍കുട്ടി. മര്യാദക്ക് എങ്കില്‍ മര്യാദക്ക്. നിങ്ങള്‍ എണ്ണുന്നതിന് മുമ്പ് ഞങ്ങള്‍ എണ്ണുമെന്നും അതിനേക്കാള്‍ ആളെ കൊണ്ടുവരും ശിവന്‍കുട്ടി വെല്ലുവിളിച്ചു.
ചിറയന്‍കീഴ് മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിഡി സതീശന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ശിവന്‍കുട്ടി മറുപടി നല്‍കിയത്.
പ്രതിപക്ഷ നേതാവിന് പ്രാന്ത് ഇളകയിരിക്കുകയാണ്. വിഡി സതീശന്‍ ഇന്നുവരെ ഒരു അടിയും കൊണ്ടിട്ടില്ല. കെഎസ്‌യുവിന്റെ പ്രസിഡന്റ് ആയിട്ടില്ല.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയിട്ടില്ല. സതീശന് ഒരറിവും ഇല്ല. പരിഹസിച്ചു. വി.ഡി സതീശന്‍ വിരട്ടിയതോടെ പൊലീസിക്കാരൊക്കെ ലീവില്‍ പോയിരിക്കുകയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഗവര്‍ണറേയും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.എന്തൊക്കെയാണ് ഗവര്‍ണര്‍ വിളിച്ചു പറയുന്നത്?. വായില്‍ നിന്ന ആകെ വരുന്നത് ബ്ലഡി ഫൂള്‍, ബ്ലഡി ക്രിമിനല്‍ എന്നൊക്കെയാണ്.
കണ്ണൂരിന്റെയും കേരളത്തിന്റെയും ചരിത്രം ഗവര്‍ണര്‍ പഠിക്കണം.തെരുവില്‍ ഇറങ്ങി ഗുണ്ടയെ പോലെ വെല്ലുവിളിക്കുന്ന ഗവര്‍ണര്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.