കേന്ദ്രമന്ത്രി വി. മുരളീധരന്‍ മൗറീഷ്യസില്‍; തപാല്‍ സ്റ്റാമ്പ് പുറത്തിറക്കും

കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശനത്തിനായി മൗറീഷ്യസിലെത്തി. ബുധനും വ്യാഴവുമായി ദ്വിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് കേന്ദ്രമന്ത്രി മൗറീഷ്യസിലെത്തിയത്.

author-image
Web Desk
New Update
കേന്ദ്രമന്ത്രി വി. മുരളീധരന്‍ മൗറീഷ്യസില്‍; തപാല്‍ സ്റ്റാമ്പ് പുറത്തിറക്കും

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശനത്തിനായി മൗറീഷ്യസിലെത്തി. ബുധനും വ്യാഴവുമായി ദ്വിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് കേന്ദ്രമന്ത്രി മൗറീഷ്യസിലെത്തിയത്.

മൗറീഷ്യസ് ഭരണാധികാരികളുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തും. ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച സ്പോര്‍ട്സ് കോംപ്ലക്സ്, സോളാര്‍ പവര്‍ പ്ലാന്റ് എന്നിവ സന്ദര്‍ശന വേളയില്‍ കേന്ദ്രമന്ത്രി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംയുക്ത സ്മരണിക തപാല്‍ സ്റ്റാമ്പും മന്ത്രി പുറത്തിറക്കും. മൗറീഷ്യസിനായുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനുമുള്ള ധാരണാപത്രത്തിലും ഒപ്പുവയ്ക്കും.

ഇരുരാജ്യങ്ങളുടെയും സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാകും സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

india v muraleedharan mauritius external affairs minister