പ്രധാനമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും നന്ദി പറഞ്ഞ് വി. മുരളീധരന്റെ വിടവാങ്ങല്‍ പ്രസംഗം

എന്തൊക്കെ രാഷ്ട്രീയ പ്രചാരവേല നടത്തിയാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടത്തിയ ഭരണം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നുവെന്ന് കേന്ദ്ര വിദേശകാര്യ - പാര്‍ലമെന്ററി കാര്യസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. രാജ്യസഭയില്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
Web Desk
New Update
പ്രധാനമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും നന്ദി പറഞ്ഞ് വി. മുരളീധരന്റെ വിടവാങ്ങല്‍ പ്രസംഗം

ന്യൂഡല്‍ഹി: എന്തൊക്കെ രാഷ്ട്രീയ പ്രചാരവേല നടത്തിയാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടത്തിയ ഭരണം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നുവെന്ന് കേന്ദ്ര വിദേശകാര്യ - പാര്‍ലമെന്ററി കാര്യസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. രാജ്യസഭയില്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിയുടെ സദ്ഭരണത്തിന്റെ ഫലങ്ങള്‍ അരിയായും ശുദ്ധജലമായും വീടായും ശുചിമുറിയായും ദേശീയപാതയായും തുറമുഖമായും റെയില്‍വെ സ്റ്റേഷനായും വിമാനത്താവളമായും കേരളത്തിലെ ജനങ്ങള്‍ നേരിട്ടറിഞ്ഞതായി ചൂണ്ടിക്കാണിക്കട്ടെ. ജനങ്ങളെ കുടിയിറക്കിയുള്ള ഒരു വികസനവും നടപ്പിലാക്കില്ലയെന്ന് നരേന്ദ്ര മോദി നിലപാടെടുത്തപ്പോള്‍ യഥാര്‍ത്ഥത്തിലുള്ള കരുതല്‍ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള ഒരു സാധാരണ കുടുംബത്തില്‍ നിന്നും വന്ന എനിക്ക് മഹാരാഷ്ട്രയിലൂടെ കേരളത്തിലെ ജനങ്ങളെ സേവിക്കാന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പി നേതൃത്വത്തോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘത്തിലൂടെയും എ.ബി.വി.പി യിലൂടെയും ജനങ്ങളെ സേവിക്കാനുള്ള അവസരമുണ്ടായിട്ടുണ്ട്. അത് പോലെ കഴിഞ്ഞ അഞ്ച് വര്‍ഷം വിദേശകാര്യ സഹമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി വലിയ അവസരമാണ് എനിക്ക് നല്‍കിയത്.

പ്രധാനമന്ത്രിയുടെ കീഴില്‍ വിവിധ ശ്രമങ്ങളുടെ ഭാഗഭാക്കാന്‍ എനിക്ക് സാധിച്ചു. വന്ദേഭാരത് മിഷന്‍ വഴി നാട്ടിലെത്തിയ 3.2 കോടി ജനങ്ങളില്‍ 74 ലക്ഷം പേര്‍ കേരളത്തിലുള്ളവരായിരുന്നു. ഓപ്പറേഷന്‍ കാവേരിയിലൂടെയെത്തിയ 3,961 പേരില്‍ 172 പേരും ഓപ്പറേഷന്‍ അജയ് വഴി ഇസ്രയേലില്‍ നിന്നും എത്തിയ 1,309 പേരില്‍ 121 പേരും ഉക്രെയിനില്‍ നിന്നും 18,282 പേരില്‍ 3,400 പേരും കേരളത്തില്‍ നിന്നായിരുന്നു. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യ വൈകുണ്ഠ സ്വാമികള്‍, അയ്യങ്കാളി, ചാവറ കുര്യാക്കോസ് തുടങ്ങിയ മഹാത്മാക്കളായ സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളുടെ പ്രയത്‌നത്തിലൂടെയായിരുന്നു കേരളത്തിന്റെ വികസനം. ഇതേ മഹാത്മാക്കളുടെ പാതയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഞ്ചരിക്കുന്നതെന്നത് സന്തോഷകരമാണ്.

രാജ്യസഭയുടെ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍, മുന്‍ ചെയര്‍മാന്‍ വെങ്കയ്യ നായിഡു, ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയവരോടും ഞാന്‍ നന്ദി പറയുന്നു. മുരളീധരന്‍ വ്യക്തമാക്കി.

rajya sabha v muraleedharan kerala india