ബിജെപിയുടെ മിന്നും പ്രകടനത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നും വിജയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ.

author-image
Web Desk
New Update
ബിജെപിയുടെ മിന്നും പ്രകടനത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നും വിജയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. നരേന്ദ്രമോദിയുടെ ഭരണത്തെ വീണ്ടും നെഞ്ചിലേറ്റിയ ഭാരതജനതയ്ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയഭൂമിയിലെ താമരത്തേരോട്ടം സമാനതകളില്ലാത്തതാണ്.വികസനവും ക്ഷേമവും അനുഭവിച്ചറിഞ്ഞ ജനതയുടെ വിധിയാണിത്.ഇരട്ട എൻജിൻ സർക്കാരിൻറെ കരുത്ത് ഭാരതഹൃദയം മനസിലാക്കിയിരിക്കുന്നു.

കേരളത്തിലെ ഭരണ–പ്രതിപക്ഷങ്ങൾ നരേന്ദ്രമോദിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കുള്ള ഉത്തരം കൂടിയാണിത്. പ്രഹസന യാത്രകളെ, പ്രീണന തന്ത്രങ്ങളെ, കുടുംബവാഴ്ചയെ, അധികാരക്കൊതി മൂത്തുള്ള അവിശുദ്ധ സഖ്യങ്ങളെ ജനം തിരിച്ചറിയുന്നു.ജെപി നഡ്ഡായുടെയും അമിത് ഷാ യുടെയും നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച ഭാരതീയ ജനതാ പാർട്ടിയുടെ കരുത്ത് ഒട്ടും ചോർന്നിട്ടില്ലെന്ന് തെളിയിച്ചു ഇന്നത്തെ ഫലം..... ഇത് തുടക്കം മാത്രം.നാല് മാസത്തിനപ്പുറം മൂന്നാംവട്ടവും നരേന്ദ്രമോദി ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിലേറും.ഭാരതം ലോകത്തിൻറെ നെറുകയിലേയ്ക്കുയരുമെന്നും അദ്ദേഹം കുറിച്ചു.

election Latest News national news v muralidharan