'വി ഡി സതീശന്റേത് വെറും വാചകമടി; അന്വേഷണം ആവശ്യപ്പെടാന്‍ മുട്ടുവിറയ്ക്കും'

സഹകരണാത്മക പ്രതിപക്ഷത്തിന്റെ വാചകമടിയാണ് വി.ഡി. സതീശന്‍ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയിലില്‍ കിടന്നപ്പോള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് പോയ ആളാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ്.

author-image
Web Desk
New Update
'വി ഡി സതീശന്റേത് വെറും വാചകമടി; അന്വേഷണം ആവശ്യപ്പെടാന്‍ മുട്ടുവിറയ്ക്കും'

 

ന്യൂഡല്‍ഹി: സഹകരണാത്മക പ്രതിപക്ഷത്തിന്റെ വാചകമടിയാണ് വി.ഡി. സതീശന്‍ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയിലില്‍ കിടന്നപ്പോള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് പോയ ആളാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ്. യൂത്ത് കോണ്‍ഗ്രസുകാരെ കേരളത്തിലെമ്പാടും ഡി.വൈ.എഫ്.ഐക്കാര്‍ പട്ടിയെ തല്പുന്നത് പോലെ തല്ലിയപ്പോള്‍ മാളത്തിലൊളിക്കുകയായിരുന്നു സതീശന്‍. മുരളീധരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

കേരളത്തിലെ ജനങ്ങള്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സദ്ഭരണഫലങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഇടനിലക്കാരനാണ് താനെന്ന് സതീശന്‍ തിരിച്ചറിയണം. സംഘപരിവാറിനും മുഖ്യമന്ത്രി പിണറായി വിജയനും മദ്ധ്യെയുള്ള ഇടനിലക്കാരനാണ് വി. മുരളീധരന്‍ എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനുള്ള മറുപടിയായി മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസില്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെറുവിരല്‍ അനക്കാത്തത് എന്തെന്ന ചോദ്യമാണ് സതീശനെ വിറളി പിടിപ്പിച്ചതെന്ന് മനസിലായി. സതീശന്‍ - പിണറായി അന്തര്‍ധാര കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് മാത്രമല്ല കോണ്‍ഗ്രസുകാര്‍ക്കും ഇതിനോടകം വ്യക്തമായിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ കിടന്നതും മുരളീധരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പിണറായുടെയും മകളുടെ ബംഗളുരുവിലെ കടലാസ് കമ്പനിയുടെയും പേരില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടാന്‍ സതീശന് മുട്ട് വിറയ്ക്കുമെന്ന് കേരളത്തിന് ബോദ്ധ്യമായെന്നും മുരളീധരന്‍ ആരോപിച്ചു.

 

BJP congress party v muraleedharan v d satheesan