'ദേശീയപാതയോരത്ത് അമ്മായിയച്ഛന്റെയും മരുമകന്റെയും പടംവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു': കേന്ദ്രമന്ത്രി വി.മുരളീധരന്‍.

കേന്ദ്രം ഞെരുക്കുന്നുവെന്ന് ഒരുവശത്ത് പ്രചരിപ്പിക്കുകയും മറുവശത്ത് കേന്ദ്ര പദ്ധതികള്‍ മുഴുവന്‍ തങ്ങളുടെതാണെന്ന് വ്യാജപ്രചരണം നടത്തുകയും ചെയ്യുമ്പോള്‍ വസ്തുത ജനങ്ങള്‍ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

author-image
Greeshma Rakesh
New Update
'ദേശീയപാതയോരത്ത് അമ്മായിയച്ഛന്റെയും മരുമകന്റെയും പടംവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു': കേന്ദ്രമന്ത്രി വി.മുരളീധരന്‍.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ.മുഹമ്മദ് റിയാസിനുമെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ദേശീയപാതയോരങ്ങളില്‍ പോലും അമ്മായിയച്ഛന്റെയും മരുമകന്റെയും പടംവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും മുരളീധരൻ പറഞ്ഞു.

കേന്ദ്രം ഞെരുക്കുന്നുവെന്ന് ഒരുവശത്ത് പ്രചരിപ്പിക്കുകയും മറുവശത്ത് കേന്ദ്ര പദ്ധതികള്‍ മുഴുവന്‍ തങ്ങളുടെതാണെന്ന് വ്യാജപ്രചരണം നടത്തുകയും ചെയ്യുമ്പോള്‍ വസ്തുത ജനങ്ങള്‍ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയപാതയോരങ്ങളില്‍ പോലും അമ്മായിയച്ഛന്റെയും മരുമകന്റെയും പടംവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. മുഹമ്മദ് റിയാസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന പദ്ധതികളുടെ വിശദാംശങ്ങളിലൂടെ ഇതെല്ലാം കേന്ദ്ര പദ്ധതികളാണെന്ന് മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞു.

സംസ്ഥാനത്തെ ജനങ്ങളുടെ പണം ഉപയോഗിച്ച് കേരളത്തിലെ വടക്കേയറ്റം മുതല്‍ തെക്കേയറ്റംവരെ അമ്മായിയച്ഛനും മരുമകനും കേന്ദ്രസര്‍ക്കാരിനും മുരളീധരനുമെതിരെ നടത്തിയ പ്രചാരണങ്ങള്‍ നാലുദിവസംകൊണ്ട് മറന്നുപോയെങ്കില്‍ അതൊന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം ബിജെപിയില്‍ ചേര്‍ന്ന ഫാ.ഷൈജു കുര്യനെതിരെയുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന്, സഭയ്ക്കകത്തുള്ള തര്‍ക്കമാണ് അതിന് കാരണമെന്നും ബിജെപി അംഗത്വവുമായി പ്രശ്‌നങ്ങള്‍ക്ക്‌ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു.

kerala central government kerala government v muraleedharan cm pinarayi vijayan muhammad riyas