'സംസ്ഥാനങ്ങള്‍ക്ക് പരിഗണന നല്‍കുന്ന ബജറ്റ്, പിണറായിയുടെ വാദം കണ്ണൂരിലെ പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കില്ല'

അടിസ്ഥാന സൗകര്യ വികസനത്തിന് പലിശരഹിത വായ്പ തുടരുമെന്ന കേന്ദ്രബജറ്റിലെ പ്രഖ്യാപനം കേരളത്തിനടക്കം വലിയ പ്രയോജനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കടക്കെണിയില്‍ വലയുന്ന സംസ്ഥാന സര്‍ക്കാരിന് ഇത് ആശ്വാസമാണ്. പാര്‍പ്പിടം, വൈദ്യുതി തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ബജറ്റ് മുന്‍ഗണന നല്‍കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

author-image
Web Desk
New Update
'സംസ്ഥാനങ്ങള്‍ക്ക് പരിഗണന നല്‍കുന്ന ബജറ്റ്, പിണറായിയുടെ വാദം കണ്ണൂരിലെ പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കില്ല'

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനത്തിന് പലിശരഹിത വായ്പ തുടരുമെന്ന കേന്ദ്രബജറ്റിലെ പ്രഖ്യാപനം കേരളത്തിനടക്കം വലിയ പ്രയോജനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കടക്കെണിയില്‍ വലയുന്ന സംസ്ഥാന സര്‍ക്കാരിന് ഇത് ആശ്വാസമാണ്. പാര്‍പ്പിടം, വൈദ്യുതി തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ബജറ്റ് മുന്‍ഗണന നല്‍കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാന്‍മന്ത്രി ആവാസ് യോജനയിലൂടെ രണ്ടുകോടി വീടുകള്‍ അധികം നിര്‍മിക്കാനുള്ള തീരുമാനം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസകരമാണ്. ഒരു കോടി വീടുകള്‍ക്ക് സൗരോര്‍ജ പാനലുകള്‍ എന്ന പ്രഖ്യാപനം കെഎസ്ഇബിയുടെ താരിഫ് വര്‍ധന മൂലം ബുദ്ധിമുട്ടിലായ സാധാരണക്കാര്‍ക്ക് സഹായകരമാകും.കേരളത്തിന്റെ റെയില്‍വെ വികസനത്തിന് വകയിരുത്തിയ 2744 കോടി ഫലപ്രദമായി വിനിയോഗിക്കാന്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് സഹകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

വിനോദസഞ്ചാരമേഖലയ്ക്ക് നല്‍കുന്ന ഊന്നലും കേരളത്തിന് വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനാവണം. കേന്ദ്രമന്ത്രി പറഞ്ഞു.

പിണറായിയുടെ വാദം കണ്ണൂരിലെ പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കില്ല

വീണ വിജയനെതിരായ അന്വേഷണത്തില്‍ പിണറായി വിജയന്റെ വേട്ടയാടല്‍ സിദ്ധാന്തം കണ്ണൂരിലെ പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഭാര്യയേയും മകളെയും വേട്ടയാടുന്നവെന്ന് വിലപിച്ചിട്ട് കാര്യമില്ല. കൈ ശുദ്ധമെന്ന് മുഖ്യമന്ത്രി വെറുതെ പറഞ്ഞാല്‍ പോര. എന്ത് സേവനത്തിനാണ് സിഎംആര്‍എല്‍ പണം നല്‍കിയത് എന്നതിന് വ്യക്തമായ മറുപടി ഇതുവരെ നല്‍കാനായിട്ടില്ല. അന്വേഷണത്തിനോട് സഹകരിക്കുകയാണ് മുഖ്യമന്ത്രിയും മകളും ചെയ്യേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഉപ്പുതിന്നവര്‍ എല്ലാം വെള്ളം കുടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

union budget 2024 nirmala sitharaman v muraleedharan