അത്ഭുതത്തോടെ മാത്രം നോക്കിക്കാണാന്‍ പറ്റുന്ന സ്ഥാപനമാണ് സൈലം: വി ഡി സതീശന്‍

വിജ്ഞാന വിസ്‌ഫോടന കാലത്ത് അത്ഭുതപ്പെടുത്തിയത് സൈലമാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഏറ്റവും പുതിയ കുട്ടിയെ എങ്ങനെയാണ് പഠിപ്പിക്കേണ്ടത് എന്ന തിരിച്ചറിവാണ് സൈലത്തെ ഇങ്ങനെ വളര്‍ത്തിയത്.

author-image
Web Desk
New Update
അത്ഭുതത്തോടെ മാത്രം നോക്കിക്കാണാന്‍ പറ്റുന്ന സ്ഥാപനമാണ് സൈലം: വി ഡി സതീശന്‍

വിജ്ഞാന വിസ്‌ഫോടന കാലത്ത് അത്ഭുതപ്പെടുത്തിയത് സൈലമാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഏറ്റവും പുതിയ കുട്ടിയെ എങ്ങനെയാണ് പഠിപ്പിക്കേണ്ടത് എന്ന തിരിച്ചറിവാണ് സൈലത്തെ ഇങ്ങനെ വളര്‍ത്തിയത്. കേരളത്തില്‍ നിന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനം ഇങ്ങനെ ഉയര്‍ന്നു വന്നതില്‍ മലയാളികള്‍ക്ക് തല ഉയര്‍ത്തി നില്‍ക്കാം എന്നും വി.ഡി.സതീശന്‍ അഭിപ്രായപ്പെട്ടു. പ്രശസ്ത ന്യൂറോ സര്‍ജന്‍ പത്മശ്രീ എ.മാര്‍ത്താണ്ഡ പിള്ളയ്ക്ക് 2024 ലെ സൈലം മെഡിക്കല്‍ അവാര്‍ഡ് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ട് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ പതിനായിരം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

2023 ല്‍ MBBS നേടിയ 1238 സൈലം വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ ആദരവ് ഏറ്റുവാങ്ങി. റാങ്ക് ജേതാക്കള്‍ക്കുള്ള പ്രശസ്തി പത്രവും സമ്മാനത്തുകയും തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ വിതരണം ചെയ്തു.

Samsung ആയിരുന്നു പ്രൊഗ്രാമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. Samsung ഉള്‍പ്പെടെയുള്ള ലോകത്തെ പ്രമുഖ കമ്പനികളുടെ സഹകരണത്തോടെ കോഴിക്കോട്ട് 25 ഏക്കറില്‍ പണിതുയര്‍ത്തപ്പെടുന്ന സൈലം ഹൈബ്രിഡ് പാര്‍ക്കിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. Samsung വൈസ് പ്രസിഡന്റ് ആകാശ് സക്‌സേന കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വരുണ്‍ ഥാപ്പര്‍, ബങ്കിംഗ് ചന്ദ്ര, ഉദയ് മാക്കാഡന്‍ തുടങ്ങി Samsung ലെ ഉന്നതരെല്ലാം കൊറിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രോഗ്രാമില്‍ പങ്കെടുക്കാനെത്തി.

ഒരു എഡ് - ടെക് കമ്പനിയായി ആരംഭിച്ച് കേരളത്തിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ഇടപെട്ടു തുടങ്ങിയ സൈലം ഇന്ന് സൗത്ത് ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ്. സൈലം CEO ഡോക്ടര്‍ അനന്തു, സൈലം ഡയറക്ടര്‍മാരായ ലിജീഷ് കുമാര്‍, വിനേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. സിനിമാ താരങ്ങളായ സണ്ണി വെയ്ന്‍, രജിഷ വിജയന്‍, തിരക്കഥാകൃത്ത് ഉണ്ണി.ആര്‍, ഗസല്‍ ഗായിക ഇംതിയാസ് ബീഗം തുടങ്ങിയവരുടെയെല്ലാം സാന്നിദ്ധ്യം കൊണ്ട് താരനിബിഡമായിരുന്നു സൈലം മെഡിക്കല്‍ അവാര്‍ഡ് സെറിമണി. അമൃത സുരേഷും അഭിരാമി സുരേഷും നയിച്ച സംഗീത വിരുന്നും ചടങ്ങില്‍ നടന്നു. മൈ ജി, ഫ്‌ലൈ വെല്‍, സ്‌കീ ഐസ്‌ക്രീം, ടെക്ടോണിക് എയര്‍ കണ്ടീഷന്‍സ്, മെയ് ഫ്‌ലവര്‍ തുടങ്ങിയ മികച്ച ബ്രാന്‍ഡുകള്‍ പ്രോഗ്രാമിന്റെ അസോസിയേറ്റ് സ്‌പോണ്‍സേഴ്‌സായിരുന്നു.

education Xylem V D Satheeshan