'ഞാന്‍ പേടിച്ചെന്ന് മുഖ്യമന്ത്രിയോടു പറഞ്ഞേക്കണം'; കേസെടുത്തതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സതീശന്‍

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ തന്നെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തതില്‍ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.

author-image
Priya
New Update
'ഞാന്‍ പേടിച്ചെന്ന് മുഖ്യമന്ത്രിയോടു പറഞ്ഞേക്കണം'; കേസെടുത്തതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സതീശന്‍

 

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ തന്നെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തതില്‍ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.

ഞാന്‍ പേടിച്ചു പോയെന്നു മുഖ്യമന്ത്രിയോടു പറഞ്ഞേക്കണം എന്ന് സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സതീശന് പിന്തുണയുമായി നിരവധി പ്രവര്‍ത്തകരാണു പോസ്റ്റിനു കമന്റ് ചെയ്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കന്റോണ്‍മെന്റ് പൊലീസ് സതീശനെതിരെ കേസെടുത്തിരിക്കുന്നത്. പിന്നാലെ ഷാഫി പറമ്പില്‍, എം.വിന്‍സന്റ്, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങി 30 പേരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

കണ്ടാലറിയാവുന്ന 300 പേരെ പ്രതിചേര്‍ക്കും. പൊതുമുതല്‍ നശിപ്പിച്ചത് അടക്കമുള്ള കുറ്റമാണു ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ആണ് പൊലീസിന്റെയും ഡിവൈഎഫ്‌ഐയുടെയും മര്‍ദനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തിയത്.

pinarayi vijayan v d satheesan