വലിയ ശബ്ദം, വീണ്ടും മണ്ണിടിയുമെന്ന് ആശങ്ക; തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

ഉത്തരാഖണ്ഡില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു.

author-image
Priya
New Update
വലിയ ശബ്ദം, വീണ്ടും മണ്ണിടിയുമെന്ന് ആശങ്ക; തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

ഉത്തരകാശി: ഉത്തരാഖണ്ഡില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു.

വലിയ ശബ്ദം ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും മണ്ണിടിയുമെന്ന ആശങ്കയില്‍ കുഴല്‍ കയറ്റുന്ന പ്രവര്‍ത്തിയാണ് താല്‍ക്കാലികമായി നിര്‍ത്തിയത്.  മണ്ണിടിഞ്ഞാല്‍ ഇപ്പോള്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി തുരങ്കത്തിലുള്ളവരെ പുറത്തെത്തിക്കാന്‍ മറ്റൊരു കുഴല്‍ സ്ഥാപിക്കുകയാണ്.

അതിനുശേഷമേ തൊഴിലാളികളിലേക്ക് എത്താനുള്ള കുഴല്‍ സജ്ജമാക്കാന്‍ തുടങ്ങൂ. ഉച്ചയ്ക്ക് മുന്‍പ് രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

'ഓപ്പറേഷന്‍ സുരംഗ് (തുരങ്കം)' എന്നു പേരിട്ട ദൗത്യത്തില്‍ ദുരന്തനിവാരണ സേന, ദേശീയപാതാ വികസന കോര്‍പറേഷന്‍ എന്നിവയിലെ ഇരുന്നൂറോളം വിദഗ്ധര്‍ സില്‍ക്യാര ദന്തല്‍ഗാവ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്.

അവശിഷ്ടങ്ങള്‍ക്കിടയിലെ ലോഹപാളിയില്‍ തട്ടി ഡ്രില്ലിങ് യന്ത്രത്തിനു മുന്നോട്ടു നീങ്ങാനാവാത്തതിനാല്‍ ഇന്നലെ കുറച്ച്‌സമയം ജോലി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

" width="100%" height="411" frameborder="0" allowfullscreen="allowfullscreen">

uttarakhand tunnel