ഉത്തരാഖണ്ഡ് ടണല്‍ ദുരന്തം; തൊഴിലാളികള്‍ സുരക്ഷിതര്‍, ഡ്രില്ലിംഗ് വീണ്ടും തുടങ്ങി

ഉത്തരാഖണ്ഡിലെ ടണലില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാന്‍ നിര്‍ത്തിവെച്ചിരുന്ന ഡ്രില്ലിംഗ് വീണ്ടും ആരംഭിച്ചു. ടണലിനുള്ളിലുള്ള തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

author-image
Priya
New Update
ഉത്തരാഖണ്ഡ് ടണല്‍ ദുരന്തം; തൊഴിലാളികള്‍ സുരക്ഷിതര്‍, ഡ്രില്ലിംഗ് വീണ്ടും തുടങ്ങി

ഡല്‍ഹി: ഉത്തരാഖണ്ഡിലെ ടണലില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാന്‍ നിര്‍ത്തിവെച്ചിരുന്ന ഡ്രില്ലിംഗ് വീണ്ടും ആരംഭിച്ചു. ടണലിനുള്ളിലുള്ള തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ടണലിന് മുകളിലൂടെ തുരക്കാനുള്ള നടപടികളും പുരോഗമിക്കുന്നുവെന്ന് സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും അറിയിച്ചു.

ടണലില്‍ നിന്ന് അവശിഷ്ടങ്ങള്‍ മാറ്റിക്കൊണ്ടാണ് ആദ്യഘട്ട രക്ഷാദൗത്യം ആരംഭിച്ചത്. പിന്നീട് യന്ത്രം ലോഹഭാഗത്ത് ഇടിച്ചതോടെ രക്ഷാദൗത്യം നിര്‍ത്തിവെച്ചു.

പിന്നീട് മുകളില്‍ നിന്ന് തുരക്കാനായിരുന്നു തീരുമാനം. ആദ്യം നിര്‍ത്തിവെച്ച രക്ഷാദൗത്യം പുനരാരംഭിക്കാനാണ് ഇപ്പോള്‍ മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനോടകം ഡ്രില്ലിംഗ് വീണ്ടും തുടങ്ങിയിട്ടുണ്ട്.

നേരത്തെ ഉണ്ടായിരുന്ന മുകളില്‍ നിന്നുള്ള ഡ്രില്ലിംഗും തുടരുന്നുണ്ട്. കഴിയാവുന്ന എല്ലാ സാങ്കേതിക വിദഗ്ധരെയും ഒന്നിച്ച് ചേര്‍ത്താണ് രക്ഷാദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.എത്രയും വേഗം ടണലില്‍ അകപ്പെട്ട 40 പേരെയും പുറത്തെത്തിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

uttarakhand tunnel