ഏക സിവില്‍ കോഡ് പാസാക്കി ഉത്തരാഖണ്ഡ്; ആദ്യ സംസ്ഥാനം

ഉത്തരാഖണ്ഡ് നിയമസഭ ഏക സിവില്‍ കോഡ് ബില്‍ പാസാക്കി. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഏകസിവില്‍ കോഡ് ബില്‍ പാസാക്കിയത്.

author-image
Web Desk
New Update
ഏക സിവില്‍ കോഡ് പാസാക്കി ഉത്തരാഖണ്ഡ്; ആദ്യ സംസ്ഥാനം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭ ഏക സിവില്‍ കോഡ് ബില്‍ പാസാക്കി. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഏകസിവില്‍ കോഡ് ബില്‍ പാസാക്കിയത്. ഇതോടെ രാജ്യത്ത് ഏക സിവില്‍ കോഡ് ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി മാറി ഉത്തരാഖണ്ഡ്.

സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള കരട് റിപ്പോര്‍ട്ട് നേരത്തേ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് കൈമാറിയിരുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കല്‍ 2022-ലെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ ഇതിനായി പ്രത്യേകം സമിതിയെ നിയോഗിക്കുകയും ചെയ്തു.

വിവാഹമോചനം, പൈതൃകസ്വത്ത് കൈമാറ്റം തുടങ്ങിയ കാര്യങ്ങളിലെല്ലാം ജാതി, മത, സാമുദായിക വേര്‍തിരിവില്ലാതെ എല്ലാ പൗരന്മാര്‍ക്കും ഒരേ രീതിയില്‍ നിയമം ബാധകമാവുന്ന സംവിധാനമാണ് ഏക സിവില്‍ കോഡ്. ഗോവയില്‍ പോര്‍ച്ചുഗീസ് ഭരണകാലം മുതല്‍ക്കുതന്നെ ഏക സിവില്‍ കോഡ് നിലവിലുണ്ട്.

india Uttarakhand uniform civil code