ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ഏക സിവില്‍ കോഡ് നടപ്പാക്കുന്ന സംസ്ഥാനമാകാനൊരുങ്ങി ഉത്തരാഖണ്ഡ്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍തി. ഫെബ്രുവരി അഞ്ചിനു ചേരുന്ന നിയമസഭായുടെ പ്രത്യേക സമ്മേളനത്തില്‍ ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചേക്കും. ബില്‍ പാസായാല്‍ ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
സര്‍ക്കാര്‍ നിയോഗിച്ച സമിതി ഏക സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കരട് റിപ്പോര്‍ട്ട് വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് കൈമാറിയത്. റിപ്പോര്‍ട്ട് തയ്യാറാക്കിയത്
2022 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്നത് ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തു