ന്യൂഡല്‍ഹി: സുപ്രീം കോടതി മുറിയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച അഭിഭാഷകനെതിരെ നടപടി എടുത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അഭിഭാഷകനോട് ഫോണ്‍ വാങ്ങി വയ്ക്കാനും കോടതിയില്‍ സമര്‍പ്പിക്കാനും കോര്‍ട്ട് മാസ്റ്ററോട് കോടതി നിര്‍ദ്ദേശിച്ചു. ഇനി ഇത് ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകും. കോടതി മുന്നറിയിപ്പ് നല്‍കി.
ഫോണില്‍ സംസാരിക്കാന്‍ ഇത് ചന്തയല്ല. കോടതി മുറിയില്‍ അച്ചടക്കം കൃത്യമായി പാലിക്കണം. ഞങ്ങള്‍ ചില രേഖകള്‍ പരിശോധിക്കുമ്പോഴും ഞങ്ങളുടെ കണ്ണുകള്‍ എല്ലായിടത്തുമുണ്ട്. ജഡ്ജിമാര്‍ എല്ലാം കാണുന്നുണ്ട്. ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് ജെ.ബി പര്‍ദ്ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉണ്ടായിരുന്ന ഒന്നാം കോടതി മുറിയിലായിരുന്നു സംഭവം.