വാഷിങ്ടണ്‍: ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി യെമനില്‍ ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. കമാന്‍ഡ് സെന്ററും ആയുധ കേന്ദ്രവും ഉള്‍പ്പെടെ 36 ഹൂതി കേന്ദ്രങ്ങളെയാണ് ആക്രമിച്ചത്.
ഇസ്രയേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തിലാണ് പലസ്തീനെ പിന്തുണച്ച്, ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളെ ചെങ്കടലില്‍ ഹൂതികള്‍ ആക്രമിക്കാന്‍ തുടങ്ങിയത്. ജനുവരി 28 ന് ജോര്‍ദാനില്‍ മൂന്ന് യുഎസ് സൈനികര്‍ ഹൂതികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
തുടര്‍ന്ന് ഇറാഖിലും സിറിയയിലുമുള്ള ഹൂതികള്‍ക്കെതിരെ അമേരിക്ക കനത്ത ആക്രമണം നടത്തി. പിന്നാലെയാണ് സംയുക്ത ആക്രമണവുമായി അമേരിക്കയും ബ്രിട്ടനും രംഗത്തുവന്നത്.